News Kerala

ലഹരിക്കേസില്‍ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി: ഓം പ്രകാശിനെ പരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസി; പ്രയാഗയ്‌ക്കൊപ്പം നടന്‍ സാബുമോനും

Axenews | ലഹരിക്കേസില്‍ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി: ഓം പ്രകാശിനെ പരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസി; പ്രയാഗയ്‌ക്കൊപ്പം നടന്‍ സാബുമോനും

by webdesk1 on | 10-10-2024 08:13:10

Share: Share on WhatsApp Visits: 14


ലഹരിക്കേസില്‍ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി: ഓം പ്രകാശിനെ പരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസി; പ്രയാഗയ്‌ക്കൊപ്പം നടന്‍ സാബുമോനും


കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നടി പ്രയാഗ മാര്‍ട്ടിനും നടന്‍ ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഹാജരാകണമെന്ന പോലീസ് നിര്‍ദേശമനുസരിച്ചാണ് ഇരുവരും എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ ചോദ്യം ചെയ്യലിനുശേഷം ശ്രീനാഥ് ഭാസി മടങ്ങിയതിന് പിന്നാലെ വൈകിട്ടോടെയാണ് പ്രയാഗ എത്തിയത്.

ശ്രീനാഥ് ഭാസിയെ നാലര മണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്. ഓം പ്രകാശിനെ മുന്‍ പരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസി മൊഴി നല്‍കിയത്. ബിനു ജോസഫിനോടൊപ്പമാണ് ഹോട്ടലില്‍ എത്തിയതെന്നും അദ്ദേഹവുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശ്രീനാഥ് ഭാസി പോലീസിനോട് പറഞ്ഞു. എന്നാല്‍ പ്രയോഗ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല. നടന്‍കൂടിയായ സാബുമോനാണ് പ്രയാഗയ്ക്കുവേണ്ട നിയമസഹായങ്ങള്‍ ചെയ്യുന്നത്.

ലഹരി കടത്ത് കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും പേര് ഉള്‍പ്പെട്ടിട്ടുള്ളത്. കൊച്ചിയിലെ ഹോട്ടലില്‍ നടന്നത് ലഹരി പാര്‍ട്ടി തന്നെയാണെന്നും പാര്‍ട്ടി സംഘടിപ്പിച്ചത് ഓം പ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് പോലീസിനു ലഭിച്ച വിവരം. താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്.

കേസില്‍, നാലുപേരെക്കൂടി അന്വേഷക സംഘം ബുധനാഴ്ച ചോദ്യം ചെയ്തു. ഓംപ്രകാശിനെ ഫോണില്‍ ബന്ധപ്പെട്ട തമ്മനം ഫൈസല്‍, ലഹരിപ്പാര്‍ട്ടി നടന്ന ഹോട്ടലില്‍ എത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി പീറ്റര്‍, ഭാര്യ സ്‌നേഹ, അങ്കമാലി സ്വദേശി പോള്‍ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്തത്.

ഹോട്ടലില്‍ സന്ദര്‍ശകരെയെത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫുമായി ബന്ധമുള്ളവരാണിവരെന്നും സൂചനയുണ്ട്. ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് പതിനാലോളം പേരുടെ വിവരങ്ങള്‍കൂടി ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കും. ഇതുവരെ മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.


Share:

Search

Popular News
Top Trending

Leave a Comment