Views Politics

ലക്ഷങ്ങളെ അണിനിരത്തുമെന്ന് പറഞ്ഞവര്‍ കേരളത്തിലങ്ങളോം ഗതികിട്ടാതെ അലയുന്നു; അന്‍വറിനെ പരിഹസിച്ച് എം.വി. ഗോവിന്ദന്‍

Axenews | ലക്ഷങ്ങളെ അണിനിരത്തുമെന്ന് പറഞ്ഞവര്‍ കേരളത്തിലങ്ങളോം ഗതികിട്ടാതെ അലയുന്നു; അന്‍വറിനെ പരിഹസിച്ച് എം.വി. ഗോവിന്ദന്‍

by webdesk1 on | 11-10-2024 06:39:29

Share: Share on WhatsApp Visits: 39


ലക്ഷങ്ങളെ അണിനിരത്തുമെന്ന് പറഞ്ഞവര്‍ കേരളത്തിലങ്ങളോം ഗതികിട്ടാതെ അലയുന്നു; അന്‍വറിനെ പരിഹസിച്ച് എം.വി. ഗോവിന്ദന്‍


തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി കലഹിച്ച് മുന്നണി വിട്ട് പോയ പി.വി. അന്‍വര്‍ എം.എല്‍.എ വിടാനില്ലെന്ന നിലപാടിലാണ് സി.പി.എം. സര്‍ക്കാരിനും പാര്‍ട്ടിക്കും ക്ഷീണം വരുത്തിയ അന്‍വറിനെ കിട്ടുന്ന അവസരങ്ങളിലെല്ലാം മുനവെച്ച വാക്കുകള്‍ കൊണ്ട് പരിഹസിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുകയെന്നതാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ഇപ്പോഴത്തെ രീതി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പി.വി. അന്‍വറിനെ കുറിച്ച് പരസ്യമായി പറഞ്ഞ കാര്യങ്ങള്‍.

കഴിഞ്ഞ കുറച്ചുനാളുകളായി പി.വി. അന്‍വറിനെ നായകനാക്കി വലിയ തരത്തിലുള്ള നാടകങ്ങളാണ് അരങ്ങേറിയിട്ടുള്ളതെന്നും അതെല്ലാ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു. ലക്ഷങ്ങളെ അണിനിരത്തി രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നായിരുന്നു അന്‍വറിന്റെ പ്രഖ്യാപനം. എന്നാല്‍ അതെല്ലാം വെറും പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങി.

നിലമ്പൂരിലെ അന്‍വറിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തില്‍ ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ, ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. അവരെ അഭിസംബോധന ചെയ്യേണ്ട സ്ഥിതിയാണ് അന്‍വറിനുണ്ടായത്. അന്‍വര്‍ യഥാര്‍ഥത്തില്‍ കേരളത്തിലുടനീളം അലയുന്ന ചിത്രമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളിലെല്ലാം സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. എസ്.പിയെ മാറ്റി. മലപ്പുറത്തെ പോലീസില്‍ നല്ല രീതിയിലുള്ള ക്രമീകരണങ്ങള്‍ വരുത്തി. എ.ഡി.ജ.ിപിയെ സംബന്ധിച്ച അന്വേഷണത്തില്‍ റിപ്പോര്‍ട്ട് കിട്ടി 24 മണിക്കൂറിനകം ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റി. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ അവസാനിച്ചിട്ടുമില്ല. ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നു. അനധികൃത സ്വത്ത് സമ്പാദ്യ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നുന്നുണ്ട്.

ആര്‍.എസ്.എസ് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട കാര്യവും പരിശോധനയില്‍ വരും. ഇത് സി.പി.എമ്മിനെതിരായി പ്രചരിപ്പിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. ആര്‍.എസ്.എസ് നേതൃത്വുമായി രഹസ്യ ചര്‍ച്ച നടത്തിയത് കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ അമീര്‍ ഉള്‍പ്പടെയുള്ളവരാണെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

Share:

Search

Popular News
Top Trending

Leave a Comment