News Kerala

പ്രയാഗയ്ക്കും ശ്രീനാഥിനും ലഹരിക്കേസില്‍ പങ്കില്ലെന്ന് പോലീസ്; ഇരുവരും ഗുണ്ടാ നേതാവിനെ ഹോട്ടല്‍ മുറിയില്‍ കണ്ടത് പിന്നെ എന്തിന്? ചോദ്യങ്ങള്‍ ഇനിയും ബാക്കി

Axenews | പ്രയാഗയ്ക്കും ശ്രീനാഥിനും ലഹരിക്കേസില്‍ പങ്കില്ലെന്ന് പോലീസ്; ഇരുവരും ഗുണ്ടാ നേതാവിനെ ഹോട്ടല്‍ മുറിയില്‍ കണ്ടത് പിന്നെ എന്തിന്? ചോദ്യങ്ങള്‍ ഇനിയും ബാക്കി

by webdesk1 on | 12-10-2024 10:12:56

Share: Share on WhatsApp Visits: 40


പ്രയാഗയ്ക്കും ശ്രീനാഥിനും ലഹരിക്കേസില്‍ പങ്കില്ലെന്ന് പോലീസ്; ഇരുവരും ഗുണ്ടാ നേതാവിനെ ഹോട്ടല്‍ മുറിയില്‍ കണ്ടത് പിന്നെ എന്തിന്? ചോദ്യങ്ങള്‍ ഇനിയും ബാക്കി


കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് ഉള്‍പെട്ട ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് പോലീസ്. ആവശ്യമെങ്കില്‍ മാത്രമേ ഇനിയും താരങ്ങളെ മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തൂ. സിനിമാ മേഖലയിലുള്ളവര്‍ക്ക് കേസില്‍ പങ്കില്ലെന്നാണു പ്രാഥമിക നിഗമനമെന്നും കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനെയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഈ ഹോട്ടലില്‍ ഇവരെ സന്ദര്‍ശിച്ചെന്ന പേരിലാണ് നടന്‍ ശ്രീനാഥ് ഭാസിയേയും നടി പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്തത്. ലഹരി പാര്‍ട്ടിയിയില്‍ പങ്കെടുത്തിട്ടില്ലെന്നും ഓം പ്രകാശുമായി ബന്ധമില്ലെന്നും രണ്ട് താരങ്ങളും മൊഴി നല്‍കിയിരുന്നു. എന്നാല്‍ എന്തിനാണ് ഇരുവരും ഓം പ്രകാശിനെ മുറിയിലെത്തി കണ്ടത് എന്ന ചോദ്യത്തിന് പോലീസ് ഉത്തരം നല്‍കുന്നുമില്ല.

ഓം പ്രകാശിന്റെ മുറിയിലെത്തിയ കുറച്ചു പേരുടെ കൂടി മൊഴിയെടുക്കാനുണ്ട്. ഇവരുടെ മൊഴികളും താരങ്ങളുടെ മൊഴിയും തമ്മില്‍ വൈരുദ്ധ്യം കണ്ടെത്തിയാലും മറ്റ് എന്തെങ്കിലും തെളിവു കിട്ടിയാലും മാത്രമാകും ഇനി ശ്രീനാഥ് ഭാസിയേയും പ്രയാഗയേയും വിളിപ്പിക്കുക. കേസില്‍ ഇതുവരെ ഇരുവര്‍ക്കുമെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ല.  

ഹോട്ടലില്‍ എത്തിച്ച ബിനുവുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്ന് ശ്രീനാഥ് ഭാസി മൊഴി നല്‍കിയിരുന്നു. ഈ ഇടപാടുകളെ പറ്റി പോലീസ് അന്വേഷിക്കുന്നുണ്ട്. ഹോട്ടല്‍ മുറിയിലെ ഫോറന്‍സിക്ക് പരിശോധന റിപ്പോര്‍ട്ടിനും കാത്തിരിക്കുകയാണു അന്വേഷണസംഘം. മറ്റ് സിനിമാതാരങ്ങളാരും വന്നതായി കണ്ടെത്തിയിട്ടില്ല. ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കലാകാരില്‍ ഒരാള്‍ അതേ ദിവസം മരടിലെ ആഢംബര ഹോട്ടലില്‍ വന്നിരുന്നെങ്കിലും ലഹരിപാര്‍ട്ടിക്കെത്തിയതായി ഇതുവരെ സൂചനയില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.


Share:

Search

Popular News
Top Trending

Leave a Comment