News Kerala

പൂരം കലക്കിയതിലെ അണിയറ രഹസ്യങ്ങള്‍ ആരും അറിയേണ്ട: അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാതെ ആഭ്യന്തര വകുപ്പ്; രഹസ്യരേഖയെന്ന് തൊടുന്യായം

Axenews | പൂരം കലക്കിയതിലെ അണിയറ രഹസ്യങ്ങള്‍ ആരും അറിയേണ്ട: അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാതെ ആഭ്യന്തര വകുപ്പ്; രഹസ്യരേഖയെന്ന് തൊടുന്യായം

by webdesk1 on | 13-10-2024 09:01:04

Share: Share on WhatsApp Visits: 34


പൂരം കലക്കിയതിലെ അണിയറ രഹസ്യങ്ങള്‍ ആരും അറിയേണ്ട: അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാതെ ആഭ്യന്തര വകുപ്പ്; രഹസ്യരേഖയെന്ന് തൊടുന്യായം


തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ആരോപണ വിധേയന്‍ കൂടിയായ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ തയാറാകാതെ ആഭ്യന്തര വകുപ്പ്. രഹസ്യ രേഖയാണെന്ന മുട്ടാപ്പോക്ക് പറഞ്ഞാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കാതെ ആഭ്യന്തര വകുപ്പ് തടിതപ്പിയത്.


കഴിഞ്ഞമാസമാണ് എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒരാഴ്ചയ്ക്കകം നല്‍കേണ്ട റിപ്പോര്‍ട്ടാണ് അഞ്ച് മാസത്തിനു ശേഷം കൈമാറിയത്. റിപ്പോര്‍ട്ട് ഡി.ജി.പിയും ആഭ്യന്തരവകുപ്പും തള്ളിയിരുന്നു. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തില്‍ എ.ഡി.ജി.പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് സി.പി.ഐയും രംഗത്തെത്തിയിരുന്നു.


എം.ആര്‍. അജിത്കുമാര്‍ തൃശൂരിലുള്ളപ്പോഴായിരുന്നു പൂരം അലങ്കോലപ്പെടുന്നത്. തൃശൂര്‍ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടിക്കാട്ടി തൃശൂര്‍ കമ്മിഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റി. മാത്രമല്ല പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നില്ലെന്ന് വിവരാവകാശ രേഖയ്ക്ക് മറുപടി നല്‍കിയ പോലീസ് ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.


പോലീസ് ആസ്ഥാനത്തെ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറും എന്‍.ആര്‍.ഐ സെല്‍ ഡി.വൈ.എസ്.പിയുമായ എം.എസ്. സന്തോഷിനെതിരെ ആയിരുന്നു നടപടി. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോ എന്നായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം. അതില്‍ അന്വേഷണം നടക്കുന്നില്ല എന്നായിരുന്നു മറുപടി. എന്നാല്‍ ഈ അവസരത്തില്‍ എ.ഡി.ജി.പി തലത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടായിരുന്നു. ഈ വിവരം മറച്ചുവച്ചതിനായിരുന്നു നടപടി.


Share:

Search

Popular News
Top Trending

Leave a Comment