News Kerala

ആ മാതിരി സംസാരം വേണ്ട: അധിക്ഷേപ പ്രസ്താവനകളില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി മുഖ്യമന്ത്രി

Axenews | ആ മാതിരി സംസാരം വേണ്ട: അധിക്ഷേപ പ്രസ്താവനകളില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി മുഖ്യമന്ത്രി

by webdesk1 on | 13-10-2024 09:24:34

Share: Share on WhatsApp Visits: 31


ആ മാതിരി സംസാരം വേണ്ട: അധിക്ഷേപ പ്രസ്താവനകളില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി മുഖ്യമന്ത്രി


തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി കത്ത്. വ്യക്തിപരമായ ആക്ഷേപിക്കുന്ന പ്രസ്താവനകളില്‍ പ്രതിഷേധമുണ്ടെന്നും ഗവര്‍ണര്‍ നടത്തുന്ന പ്രസ്താവനകളില്‍ പലതും വസ്തുത വിരുദ്ധമാണെന്ന് കുറ്റപ്പെടുത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.  


താന്‍ ഉദേശിക്കാത്ത കാര്യമാണ് രാജ്യദ്രോഹ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വ്യാഖ്യാനിച്ചത്. സ്വര്‍ണക്കടത്ത് രാജ്യ വിരുദ്ധ പ്രവര്‍ത്തനം തന്നെയാണ്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും രാജ്യവിരുദ്ധ ശക്തികള്‍ ഈ സാഹചര്യം മുതലെടുക്കുന്നതിനെ കുറിച്ചുമാണ് താന്‍ ഉദേശിച്ചതെന്നും പിണറായി പറയുന്നു.


എന്നാല്‍, താന്‍ ഉദ്ദേശിച്ച കാര്യത്തിന് അപ്പുറത്തേക്കാണ് നിങ്ങള്‍ നല്‍കുന്ന വ്യാഖ്യാനമെന്ന് മുഖ്യമന്ത്രി കത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന ഗവര്‍ണറുടെ പ്രസ്താവനയ്‌ക്കെതിരേയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസ്താവനകളില്‍ പ്രതിഷേധമുണ്ടെന്നാണ് കത്തില്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നുണ്ട്.

Share:

Search

Popular News
Top Trending

Leave a Comment