News India

വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണികള്‍ കൂടുന്നു: മൂന്ന് ദിവസത്തിനിടെ പന്ത്രണ്ട് വ്യാജ ബോംബ് ഭീഷണികള്‍; ശക്തമായ നടപടിക്കൊരുങ്ങി വ്യോമയാന മന്ത്രാലയം

Axenews | വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണികള്‍ കൂടുന്നു: മൂന്ന് ദിവസത്തിനിടെ പന്ത്രണ്ട് വ്യാജ ബോംബ് ഭീഷണികള്‍; ശക്തമായ നടപടിക്കൊരുങ്ങി വ്യോമയാന മന്ത്രാലയം

by webdesk1 on | 16-10-2024 09:43:33

Share: Share on WhatsApp Visits: 14


വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണികള്‍ കൂടുന്നു: മൂന്ന് ദിവസത്തിനിടെ പന്ത്രണ്ട് വ്യാജ ബോംബ് ഭീഷണികള്‍; ശക്തമായ നടപടിക്കൊരുങ്ങി വ്യോമയാന മന്ത്രാലയം


കൊച്ചി: വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണികള്‍ അടുത്തകാലത്തായി തുടര്‍ കഥയാകുകയാണ്. ഒന്നിനു പിറകെ ഒന്നായി വിമാനങ്ങള്‍ നിരന്തരം ബോബ് ഭീഷണികള്‍ നേരിടുകയും ഇതിന് പിന്നാലെ കാലതാമസം നേരിടുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പന്ത്രണ്ട് തവണയാണ് വിമാനങ്ങള്‍ക്ക് വ്യാജ  ബോംബ് ഭീഷണികള്‍ ലഭിക്കുന്നത്.

നേരത്തെ, സോഷ്യല്‍ മീഡിയ വഴി വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടിരുന്നു. 200 യാത്രക്കാരും ജീവനക്കാരുമായി ചൊവ്വാഴ്ച രാത്രിയാണ് മുംബൈയില്‍ നിന്ന് പറന്നുയര്‍ന്നത്. ബുധനാഴ്ചയാണ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.

ഇന്ന്, ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ആകാശ എയറിന് ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായി. 184 യാത്രക്കാരുമായി ക്യുപി 1335 ഫ്‌ലൈറ്റ് ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്നു. തുടര്‍ന്ന് വിമാനം ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. പിന്നീട് ഭീഷണിയും വ്യാജമാണെന്ന് തെളിഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി-ഷിക്കാഗോ എയര്‍ ഇന്ത്യ വിമാനം, ജയ്പൂര്‍-ബെംഗളൂരു എയര്‍ ഇന്ത്യ എക്സ്പ്രസ്, ദമാം-ലക്നൗ ഇന്‍ഡിഗോ വിമാനം, ദര്‍ഭംഗ-മുംബൈ സ്പൈസ് ജെറ്റ് വിമാനം, സിലിഗുരി-ബെംഗളൂരു ആകാശ എയര്‍, അലയന്‍സ് എയര്‍ അമൃത്സര്‍-ഡെറാഡൂണ്‍-ഡല്‍ഹി വിമാനം, മധുരയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള ഏഴ് വിമാനങ്ങളിലും ബോംബ് ഭീഷണിയുണ്ടായിരുന്നു.

ഇവയെല്ലാം പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ വ്യാജ സന്ദേശകരെ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുകയാണ് വിമാന കമ്പനികള്‍. ഒപ്പം വിമാനങ്ങളില്‍ എയര്‍ മാര്‍ഷലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പടെ നിരവധി നടപടികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.

ബുധനാഴ്ച വ്യോമയാന മന്ത്രാലയം, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് വിമാനക്കമ്പനികള്‍ക്ക് ലഭിച്ച ബോംബ് ഭീഷണിയെക്കുറിച്ച് ചര്‍ച്ച ചെയ്തു. നോ ഫ്‌ലൈ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതിന് വ്യാജ കോളര്‍മാരെ തിരിച്ചറിയാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.


Share:

Search

Popular News
Top Trending

Leave a Comment