by webdesk1 on | 16-10-2024 10:03:52
ന്യൂഡല്‍ഹി: പ്രാദേശികമായി ഏറെ എതിര്‍പ്പ് നേരിട്ട കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചില്ലെന്ന സൂചന നല്‍കി മുഖ്യമന്ത്രി. ഡെല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരില്‍ കണ്ട് ആവശ്യം ഉന്നയിച്ചു. ഒപ്പം ഉണ്ടായിരുന്ന മന്ത്രി വി. അബ്ദുറഹിമാനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
അങ്കമാലി-എരുമേലി-ശബരി റെയില്‍ പാത പദ്ധതി, സില്‍വന്‍ ലൈന്‍ പദ്ധതിയുടെ അംഗീകാരം, കേരളത്തിലെ റെയില്‍ പാതകളുടെ എണ്ണം 3, 4 വരിയാക്കുന്നത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര മന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി ഓഗസ്റ്റില്‍ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച. ചര്‍ച്ച വളരെ അനുകൂലമായിരുന്നുവെന്നും റെയില്‍ പാത വികസനവുമായി ബന്ധപ്പെട്ട് കേരളം ആവശ്യപ്പെട്ട മറ്റുകാര്യങ്ങളില്‍ അനുകൂല നടപടി സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു.