by webdesk1 on | 17-10-2024 11:05:07
ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് റെയില്‍വേ. പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ നിര്‍മിതബുദ്ധി (എഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് പുറമേ ബുക്കിംഗ് 60 ദിവസം മുന്‍പ് മാത്രമാക്കി വെട്ടിക്കുറയ്ക്കുകയും ചെയ്തു.
നേരത്തെ ഇത് 120 ദിവസമായിരുന്നു. 60 ദിവസമാക്കി കുറച്ചതോടെ പെട്ടെന്ന് യാത്രകള്‍ തീരുമാനിക്കുന്നവര്‍ക്കും ഗുണകരമാകും. നവംബര്‍ ഒന്നിനു മുന്‍പു ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ പുതിയ നിയമം ബാധകമാകില്ല.
വിദേശ വിനോദസഞ്ചാരികള്‍ക്കു യാത്രാ തീയതിക്ക് 365 ദിവസം മുന്‍പ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ ആനുകൂല്യം തുടരും. പകല്‍ സമയത്തോടുന്ന താജ് എക്‌സ്പ്രസ്, ഗോംതി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ കാര്യത്തിലും പഴയ നയം തന്നെയാകും.