News India

വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റ് മദ്യമായി വിതരണം ചെയ്തു; ബിഹാറില്‍ വിഷമദ്യം കഴിച്ച് മരിച്ചത് 25 പേര്‍

Axenews | വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റ് മദ്യമായി വിതരണം ചെയ്തു; ബിഹാറില്‍ വിഷമദ്യം കഴിച്ച് മരിച്ചത് 25 പേര്‍

by webdesk1 on | 17-10-2024 11:59:20

Share: Share on WhatsApp Visits: 43


വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റ് മദ്യമായി വിതരണം ചെയ്തു; ബിഹാറില്‍ വിഷമദ്യം കഴിച്ച് മരിച്ചത് 25 പേര്‍


പട്‌ന: ബിഹാറില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. സിവാന്‍ ജില്ലയില്‍ 20, സാരന്‍ ജില്ലയില്‍ 5 എന്നിങ്ങനെയാണു മരണസംഖ്യ. വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റാണു മദ്യമായി വിതരണം ചെയ്തതെന്നു കണ്ടെത്തി.

വിഷമദ്യ കേസില്‍ സിവാനില്‍നിന്ന് 9 പേരെയും സാരനില്‍നിന്നു 3 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. സിവാന്‍, സാരന്‍ ജില്ലകളില്‍ പോലീസ് നടത്തിയ വ്യാപക റെയ്ഡില്‍ 1650 ലീറ്റര്‍ വ്യാജമദ്യം പിടിച്ചെടുത്തു.

വിഷമദ്യ ദുരന്തം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു. സംഭവത്തെ കുറിച്ചു സമഗ്ര അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ബിഹാറിലെ മദ്യനിരോധനം കടലാസില്‍ മാത്രമേയുള്ളൂവെന്നു ജന്‍ സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. ബിഹാറിലെ എല്ലാ ജില്ലകളിലും വിഷമദ്യ ദുരന്തങ്ങള്‍ നടക്കുന്നുണ്ടെന്നും പലതും മൂടിവയ്ക്കുകയാണെന്നും പ്രശാന്ത് പറഞ്ഞു.


Share:

Search

Popular News
Top Trending

Leave a Comment