News International

ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്: സ്ഥിരീകരിക്കാന്‍ കൊല്ലപ്പെട്ട സൈനീകരുടെ ഡി.എന്‍.എ പരിശോധന ആരംഭിച്ചു

Axenews | ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്: സ്ഥിരീകരിക്കാന്‍ കൊല്ലപ്പെട്ട സൈനീകരുടെ ഡി.എന്‍.എ പരിശോധന ആരംഭിച്ചു

by webdesk1 on | 18-10-2024 12:27:47

Share: Share on WhatsApp Visits: 37


ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്: സ്ഥിരീകരിക്കാന്‍ കൊല്ലപ്പെട്ട സൈനീകരുടെ ഡി.എന്‍.എ പരിശോധന ആരംഭിച്ചു


ജറുസലം: ഹമാസ് തലവന്‍ യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ ആക്രമണത്തില്‍ സിന്‍വര്‍ കൊല്ലപ്പെട്ടെന്നാണ് സംശയമെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടനെ അറിയിക്കാമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

ഗാസ മുനമ്പില്‍ ഈയടുത്ത് നടത്തിയ ആക്രമണത്തില്‍ മൂന്ന് ഭീകരരെ തങ്ങളുടെ സൈന്യം കൊലപ്പെടുത്തിയിരുന്നെന്നും അതിലൊരാള്‍ സിന്‍വര്‍ ആണെന്ന് സംശയിക്കുന്നുവെന്നുമാണ് ഇസ്രയേല്‍ വ്യക്തമാക്കിയത്.  ഇക്കാര്യം സ്ഥിരീകരിക്കാനായി ഡി.എന്‍.എ പരിശോധന അടക്കമുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഇസ്രയേല്‍. വിഷയത്തില്‍ ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇസ്രയേല്‍ ബന്ദികള്‍ക്കൊപ്പം ഗാസയിലെ തുരങ്കങ്ങളില്‍ ഒന്നിലാണ് സിന്‍വാര്‍ കഴിഞ്ഞിരുന്നതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ആക്രമണം നടന്ന സ്ഥലത്ത് ബന്ദികള്‍ ഉണ്ടായിരുന്നതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല. തെക്കന്‍ ഗാസന്‍ നഗരമായ റഫയില്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഹമാസ് സൈനികരെ വധിച്ചതെന്ന് ഇസ്രയേല്‍ സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സിന്‍വാര്‍ ആണെന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ഡി.എന്‍.എ പരിശോധനകള്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇരുപക്ഷവും റഫയിലെ കെട്ടിടത്തില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നും, പിന്നീട് നടത്തിയ തിരച്ചിലിനിടെയാണ് യഹിയ സിന്‍വാറിനോട് സാദൃശ്യമുള്ളയാളുടെ മൃതദേഹം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിന്‍വാറിന്റെ ഡി.എന്‍.എയും മറ്റ് ബയോമെട്രിക് വിവരങ്ങളും അദ്ദേഹം നേരത്തെ ഇസ്രേയല്‍ ജയിലില്‍ കഴിഞ്ഞിരുന്നതിനാല്‍ ഐ.ഡി.എഫിന്റെ കൈവശം ഉണ്ട്. ഡി.എന്‍.എ പരിശോധന കഴിഞ്ഞാലുടന്‍ സ്ഥിരീകരണം ഉണ്ടാകും. സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ സൈന്യം പൂര്‍ണമായും വിശ്വസിക്കുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് സൂചന നല്‍കികൊണ്ട് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോഅവ് ഗാലന്റ് എക്സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടിട്ടുണ്ട്. നമ്മുടെ ശത്രുക്കള്‍ക്ക് ഒളിക്കാന്‍ കഴിയില്ല. ഞങ്ങള്‍ അവരെ പിന്തുടരുകയും ഇല്ലാതാക്കുകയും ചെയ്യും, എന്നാണ് യോഅവ് ഗാലന്റ് കുറിച്ചത്. ഹമാസ് കമാന്‍ഡറായിരുന്ന മുഹമ്മദ് ഡെയ്ഫിന്റെയും ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ളയുടെയും ചിത്രങ്ങള്‍ക്കൊപ്പം ഒരു ബ്ലാങ്ക് പോര്‍ഷനും ഉള്‍പ്പെടുത്തിയാണ് പോസ്റ്റ്.

മൂന്നാഴ്ചകള്‍ക്ക് മുമ്പും യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടുവെന്ന് ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് ഇസ്രയേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് ആ വാര്‍ത്തകളെ തള്ളിയിരുന്നു.

Share:

Search

Popular News
Top Trending

Leave a Comment