Views Politics

ഇനി പറയൂ, ആരാണ് കുറ്റിച്ചൂല്‍; വലത് മാറി ഇടതിലെത്തിയ സരിന്റെ രാഷ്ട്രീയ ഭവി ഇനി എന്താകും?

Axenews | ഇനി പറയൂ, ആരാണ് കുറ്റിച്ചൂല്‍; വലത് മാറി ഇടതിലെത്തിയ സരിന്റെ രാഷ്ട്രീയ ഭവി ഇനി എന്താകും?

by webdesk1 on | 18-10-2024 11:46:56

Share: Share on WhatsApp Visits: 40


ഇനി പറയൂ, ആരാണ് കുറ്റിച്ചൂല്‍; വലത് മാറി ഇടതിലെത്തിയ സരിന്റെ രാഷ്ട്രീയ ഭവി ഇനി എന്താകും?


തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനറായിരുന്ന പി.സരിന്റെ വാര്‍ത്താ സമ്മേളനത്തിലെ പ്രയോഗമാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും വിജയിക്കുമെന്ന വാര്‍ത്താ സമ്മേളനത്തിലെ അദ്ദേഹത്തിന്റെ പ്രയോഗം സമൂഹമാധ്യമങ്ങള്‍ സരിനെതിരെ ആയുധമായി ഉപയോഗിക്കുകയാണ്.

അതൊരു മോശം പ്രയോഗമായി കരുതുന്നില്ലെന്നും പാര്‍ട്ടിയുടെ കെട്ടുറപ്പും കരുത്തുമാണ് പ്രയോഗത്തിലൂടെ അര്‍ത്ഥമാക്കുന്നതെന്നും സരിന്‍ വിശദീകരിക്കുന്നുണ്ട്. സി.പി.എമ്മിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പദപ്രയോഗമാണെന്ന നിലയില്‍ പാര്‍ട്ടി നേതാക്കള്‍ അടക്കം സരിന്റെ പ്രയോഗത്തെ ആഘോഷിച്ചു. ഇതിനെ തൊട്ടുപിന്നാലെയാണ് സരിനെ പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥിയായി സി.പി.എം പ്രഖ്യാപിച്ചത്.

സരിന്‍ പാര്‍ട്ടി പിന്തുണയുള്ള ഇടത് സ്ഥാനാര്‍ഥിയായതോടെ കുറ്റിച്ചൂല്‍ പ്രയോഗം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. താങ്കള്‍ ഉദ്ദേശിച്ച കുറ്റിച്ചൂല്‍ ആരാണെന്ന് തങ്ങള്‍ക്കിപ്പോള്‍ മനസിലായെന്നാണ് സരിനെ ആക്ഷേപിച്ചുകൊണ്ടുള്ള സോഷ്യല്‍മീഡിയ കമന്റുകള്‍ വരുന്നത്. സരിന്റെ രാഷ്ട്രീയ ഭാവി ഇതോടെ അവസാനിച്ചു എന്ന നിലയിലും കമന്റുകള്‍ ഉയര്‍ന്നിട്ടുണ്ട്.

സരിനെ ഇടത് സ്ഥാനാര്‍ഥിയാക്കിയതിലൂടെ എന്ത് സന്ദേശമാണ് അണികള്‍ക്ക് നല്‍കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന മറ്റൊരു ചോദ്യം. ജയസാധ്യതയുള്ള മറ്റൊരു സ്ഥാനാര്‍ഥി പാര്‍ട്ടിയില്‍ ഇല്ലേ എന്നും ഇവര്‍ ചോദിക്കുന്നു. തോല്‍വി നേരത്തെ സമ്മതിക്കുന്നതായിപോയി സരിന്റെ സ്ഥാനാര്‍ഥിത്വമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

സരിനെ സ്ഥാനാര്‍ഥിയാക്കിയതിനോട് സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ കടുത്ത അമര്‍ഷമുണ്ട്. ഇതുവരെ ശത്രുപക്ഷത്ത് നിന്ന ഒരാള്‍ക്കുവേണ്ടി ഇനി വോട്ട് ചോദിച്ച് ഇറങ്ങേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടാണ് ഇവരെ അലട്ടുന്നത്. പക്ഷെ സരിനിലൂടെ കോണ്‍ഗ്രസില്‍ വിള്ളലുണ്ടാക്കാമെന്നും ഒരു വിഭാഗം വോട്ടുകള്‍ മറിക്കാമെന്നുമാണ് നേതൃത്വം സ്വപ്‌നം കാണുന്നത്.

എന്നാല്‍ വോട്ട് ചോര്‍ത്താന്‍ മാത്രമുള്ള സ്വാധീനം സരിന് കോണ്‍ഗ്രസില്‍ ഇല്ല. മീഡിയ സെല്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ പോലും പാര്‍ട്ടിക്കുള്ളില്‍ നിന്ന് വേണ്ട പിന്തുണ സരിന് ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസിലെ പ്രൊഫഷണല്‍ സംഘത്തിലെ പ്രധാനിയായിരുന്നു എന്നതൊഴിച്ചാല്‍ വോട്ട് മറിക്കാന്‍ മാത്രം സരിന്‍ കരുത്തനാണെന്ന് നേതൃത്വം കരുതുന്നില്ല.

ഒറ്റയ്ക്കുള്ള സരിന് ഈ പറഞ്ഞ കരുത്ത് ഉണ്ടാകണമെന്നില്ല. പക്ഷെ പിന്നില്‍ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന് ദോഷം ചെയ്യും. ഈ തിരഞ്ഞെടുപ്പ് ജയിച്ച് കാണിച്ചില്ലെങ്കില്‍ പുതിയ താവളത്തിലും സരിന് കുറ്റിച്ചൂലിന്റെ വിലയാകും. അതുതന്നെയാണ് കോണ്‍ഗ്രസിനെ സന്തോഷിപ്പിക്കുന്ന കാര്യം. അതുകൊണ്ട് തന്നെ സ്വന്തം സ്ഥാനാര്‍ഥിയുടെ ജയത്തിനപ്പുറം സരിനെ പരാജയപ്പെടുത്താനാകും കോണ്‍ഗ്രസിന്റെ മുഖ്യം ലക്ഷ്യം.

Share:

Search

Popular News
Top Trending

Leave a Comment