News India

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍: അന്തിമ കരട് സമര്‍പ്പിച്ചു; അംഗീകരിച്ചാല്‍ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും

Axenews | ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍: അന്തിമ കരട് സമര്‍പ്പിച്ചു; അംഗീകരിച്ചാല്‍ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും

by webdesk1 on | 19-10-2024 08:08:39

Share: Share on WhatsApp Visits: 35


ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍: അന്തിമ കരട് സമര്‍പ്പിച്ചു; അംഗീകരിച്ചാല്‍ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും


ഡെറാഡൂണ്‍: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍. യു.സി.സിയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അന്തിമ കരട് വെള്ളിയാഴ്ച സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. മുന്‍ ചീഫ് സെക്രട്ടറി ശത്രുഘ്‌ന സിങ് അധ്യക്ഷനായ ഒമ്പതംഗ സര്‍ക്കാര്‍ നിയോഗിച്ച സമിതി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് രേഖകള്‍ കൈമാറി.

സര്‍ക്കാര്‍ കരട് പഠിച്ചതിന് ശേഷം ഏകീകൃത സിവില്‍ കോഡ് ബില്‍ മന്ത്രിസഭയുടെ മുമ്പാകെ കൊണ്ടുവരും. മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ നിയമം പ്രാബല്യത്തിലും വരും. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയാല്‍ ഇന്ത്യയില്‍ ആദ്യമായി നിയമം നടപ്പാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

ബഹുഭാര്യത്വത്തിനും ശൈശവ വിവാഹത്തിനും പൂര്‍ണമായ നിരോധനം, എല്ലാ മതങ്ങളിലും ഉള്ള പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കല്‍, വിവാഹ മോചനത്തിനുള്ള ഏകീകൃത നടപടിക്രമം, നിര്‍ബന്ധിത വിവാഹ രജിസ്‌ട്രേഷന്‍, പെണ്‍കുട്ടികളുടെ വിവാഹപ്രായം വര്‍ധിപ്പിക്കല്‍, വിവാഹത്തിന് മുമ്പുള്ള വിദ്യാഭ്യാസം, കൂടാതെ പിന്തുടര്‍ച്ചാവാകാശം ഉള്‍പ്പെടെയുള്ളതില്‍ വ്യത്യാസങ്ങളും വിവേചനപരമായ വകുപ്പുകളും ഇല്ലാതാക്കിക്കൊണ്ട് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പൊതുവായൊരു വ്യക്തി നിയമം എന്ന പേരിലാണ് സര്‍ക്കാര്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.


Share:

Search

Popular News
Top Trending

Leave a Comment