Views Politics

അന്‍വറിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ യു.ഡി.എഫ്: ഡി.എം.കെയെ യു.ഡി.എഫിലേക്ക് കൊണ്ടുവരാന്‍ നീക്കം; ഒറ്റക്ക് മത്സരിച്ചാല്‍ നീക്കം പാളും

Axenews | അന്‍വറിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ യു.ഡി.എഫ്: ഡി.എം.കെയെ യു.ഡി.എഫിലേക്ക് കൊണ്ടുവരാന്‍ നീക്കം; ഒറ്റക്ക് മത്സരിച്ചാല്‍ നീക്കം പാളും

by webdesk1 on | 20-10-2024 08:48:20

Share: Share on WhatsApp Visits: 51


അന്‍വറിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ യു.ഡി.എഫ്: ഡി.എം.കെയെ യു.ഡി.എഫിലേക്ക് കൊണ്ടുവരാന്‍ നീക്കം; ഒറ്റക്ക് മത്സരിച്ചാല്‍ നീക്കം പാളും


പാലക്കാട്: പാലക്കാടും ചേലക്കരയിലും അന്‍വര്‍ മുന്നോട്ട് വെച്ച ഡീല്‍ കോണ്‍ഗ്രസ് തള്ളിയതോടെ ഇനി അന്‍വറിന്റെ നീക്കം എന്താകുമെന്നാണ് രാഷ്ട്രീയ കക്ഷികള്‍ നേക്കുന്നത്. ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡി.എം.കെ സ്ഥാനാര്‍ഥിയും മുന്‍ കോണ്‍ഗ്രസുകാരനുമായ എന്‍.കെ സുധീറിനെ പിന്തുണയ്ച്ചാല്‍ പാലക്കാട് ഡി.എം.കെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് യു.ഡി.എഫിന് പിന്തുണ നല്‍കാമെന്നായിരുന്നു അന്‍വര്‍ മുന്നോട്ട് വച്ച് ഡില്‍. ഇത് കോണ്‍ഗ്രസ് പാടെ തള്ളിയിരിക്കുകയാണ്. 


അന്‍വര്‍ ആവശ്യപ്പെട്ടത് പോലെ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് സമവായ ചര്‍ച്ച വേണ്ടെന്നാണ് യു.ഡി.എഫിന്റെ തീരുമാനം. എങ്കിലും അന്‍വറുമായി അനുനയ നീക്കങ്ങള്‍ തുടരുകയാണ്. പുതിയ പാര്‍ട്ടി രൂപീകരിച്ച സാഹചര്യത്തില്‍ മുന്നണിയിലെ ഘടകക്ഷയായി അന്‍വറിനേയും എത്തിക്കുകയാണ് നീക്കം. 


ഇടത് പക്ഷത്തിന് മേല്‍ക്കൈയുള്ള ചേലക്കരയില്‍ രമ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും ജയിക്കണമെങ്കില്‍ ഒത്തൊരുമയോടുള്ള പ്രവര്‍ത്തനം യു.ഡി.എഫില്‍ അനിവാര്യമാണ്. പ്രത്യേകിച്ച കോണ്‍ഗ്രസില്‍. അന്‍വറിന്റെ പാര്‍ട്ടി മുന്‍ കോണ്‍ഗ്രസുകാരനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ കുറേയെങ്കിലും യു.ഡി.എഫ് വോട്ടുകള്‍ ഡി.എം.കെയിലേക്ക് പോയേക്കാം. അത് കോണ്‍ഗ്രസിന് ക്ഷീണം ചെയ്യും. അതിനെ മറികടക്കാന്‍ അന്‍വറിനെ അനുനയിപ്പിക്കേണ്ടതുണ്ട്. 


ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ യു.ഡി.എഫുകാര്‍ പോലും തള്ളിപ്പറഞ്ഞുവെന്ന് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് വെറുതയല്ല. രമ്യാ ഹരിദാസിനെതിരെ മണ്ഡലത്തില്‍ വിരുദ്ധമായ വികാരം മുന്നണിക്കിടയില്‍ തന്നെയുണ്ട്. അത് കുറേക്കൂടി വളര്‍ത്തി മുന്നണി വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ അന്‍വറിന് അനായസം സാധിക്കും. തന്നെ ശത്രുപക്ഷത്ത് കാണാതെ പിണറായിസം ഇല്ലാതാക്കാന്‍ ഒന്നിച്ചു നില്‍ക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെടുന്നത് തന്നെ ഇത്തരമൊരു സാഹചര്യ മുന്നില്‍ കണ്ടാണ്. 


അന്‍വര്‍ സഹായിക്കണമെന്നും പിന്തുണയ്ക്കണമെന്നും യു.ഡി.എഫ് പറഞ്ഞതില്‍ സന്തോഷമുണ്ട്. അതിനെ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ എന്റെ ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ സ്ഥാനാര്‍ഥികളെ പിന്‍വലിക്കൂ. നേതാക്കളുമായി ഇപ്പോഴും ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. തീരുമാനം വൈകിയാല്‍ തന്റെ സ്ഥാനാര്‍ഥികളുമായി മുന്നോട്ട് പോകുമെന്നും അന്‍വര്‍ കടുപ്പിച്ച് പറയുന്നു. 


നേരത്തെ ആലത്തൂര്‍ ലോക്‌സഭാമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് എന്‍.കെ. സുധീര്‍. കെ.പി.സി.സി സെക്രട്ടറിപദവും ദലിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.


Share:

Search

Popular News
Top Trending

Leave a Comment