by webdesk1 on | 28-11-2024 12:01:21 Last Updated by webdesk1
തിരുവനന്തപുരം: ഖജനാവില്‍ നയാ പൈസയില്ലാതെ സംസ്ഥാനം കടുത്ത പ്രതിസന്ധിയില്‍ വലയുമ്പോള്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും കൈപ്പറ്റിയത് 1.73 കോടി രൂപ. സ്വന്തം ചികിത്സയ്ക്കു പുറമേ കുടുംബാംഗങ്ങളുടെ ചികിത്സാ ചെലവും കൂടി ഉള്‍പ്പടെയാണിത്.
ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രം 77,74,356 രൂപയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ 1,42,123 രൂപയും ചികിത്സയ്ക്കായി കൈപ്പറ്റി. 2021 ജൂലൈ 7 മുതല്‍ 2024 ഒക്ടോബര്‍ 3 വരെ മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് ഇനത്തില്‍ കൈപ്പറ്റിയ തുകയുടെ കണക്കുകളാണിത്.
മുന്‍മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദന്‍ 2,22,256 രൂപ കൈപ്പറ്റി. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും ധനവകുപ്പ് മുഖാന്തരം പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.