News Kerala

നവീന്റെ യാത്രയയപ്പ് ഉച്ചയ്ക്ക് ശേഷമാക്കിയത് ദിവ്യയ്ക്ക് വേണ്ടി; യാത്രയയപ്പ് ചടങ്ങില്‍ ജനപ്രതിനിധികള്‍ അസാധാരണം; പിന്നില്‍ വന്‍ ഗുഢാലോചനയെന്ന് ആരോപണം

Axenews | നവീന്റെ യാത്രയയപ്പ് ഉച്ചയ്ക്ക് ശേഷമാക്കിയത് ദിവ്യയ്ക്ക് വേണ്ടി; യാത്രയയപ്പ് ചടങ്ങില്‍ ജനപ്രതിനിധികള്‍ അസാധാരണം; പിന്നില്‍ വന്‍ ഗുഢാലോചനയെന്ന് ആരോപണം

by webdesk1 on | 21-10-2024 10:32:29

Share: Share on WhatsApp Visits: 34


നവീന്റെ യാത്രയയപ്പ് ഉച്ചയ്ക്ക് ശേഷമാക്കിയത് ദിവ്യയ്ക്ക് വേണ്ടി; യാത്രയയപ്പ് ചടങ്ങില്‍ ജനപ്രതിനിധികള്‍ അസാധാരണം; പിന്നില്‍ വന്‍ ഗുഢാലോചനയെന്ന് ആരോപണം


കണ്ണൂര്‍: ട്രാന്‍സഫര്‍ ആയിപ്പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന യാത്രയയപ്പ് ചടങ്ങുകളില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കാറില്ലാതിരിക്കെ എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി. ദിവ്യ പങ്കെടുത്തതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്ന് ആരോപണം ശക്തം.

അതേപോലെ രാവിലെ നിശ്ചയിച്ച ചടങ്ങ് ഉച്ചയ്ക്ക് ശേഷമാക്കിയത് ദിവ്യയ്ക്കുവേണ്ടിയാണെന്നും ആക്ഷേപമുണ്ട്. മാത്രമല്ല ദിവ്യയുടെ പ്രസംഗത്തിനിടെ അസത്യങ്ങളും ആരോപണങ്ങളും ഉന്നയിച്ചപ്പോള്‍ ചടങ്ങിന്റെ അധ്യക്ഷന്‍കൂടിയായ കളക്ടര്‍ അരുണ്‍ കെ.വിജയന്‍ തടസപ്പെടുത്താതെ നിര്‍വികാരനായി ഇരുന്നത് ഇരുവര്‍ക്കുമിടയിലെ ഗൂഢാലോചന വെളിവാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് അടക്കം ആരോപിക്കുന്നു.

താന്‍ വിരമിക്കുകയല്ലെന്നും സ്ഥലം മാറ്റം വാങ്ങി പോകുകയാണെന്നും അതിനാല്‍ യാത്രയയപ്പ് വേണ്ടെന്നും നവീന്‍ അറിയിച്ചിരുന്നു. എന്നാല്‍ സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധം മൂലമാണ് യാത്രയയപ്പ് ചടങ്ങ് വച്ചത്. കളക്ടര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ചടങ്ങ് നടന്ന ദിവസത്തിന് ഒരു ദിവസം മുന്‍പേ നവീന്‍ ബാബുവിന്റെ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ഇറങ്ങിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് അന്നേ ദിവസം നവീന്‍ ബാബു ഓഫിസില്‍ എത്തിയത്.

പി.പി. ദിവ്യക്ക് വേണ്ടിയാണ് ചടങ്ങ് ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ചതെന്ന് ആരോപണമുണ്ടെങ്കിലും അതില്‍ ഇതുവരെ വ്യക്തതയില്ല. ചടങ്ങ് ആരംഭിക്കുന്നതിന് മുന്‍പ് കളക്ടറുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ പി.പി. ദിവ്യ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ആരോപണമുയരുന്നുണ്ട്. ഇക്കാര്യവും പോലീസിന്റെ അന്വേഷണ പരിധിയിലാണ്. നവീന്‍ ബാബുവിന് യാത്രയയപ്പ് നല്‍കുന്ന കാര്യം കളക്ടര്‍ ദിവ്യയെ അറിയിച്ചിരുന്നോ എന്നും അന്വേഷണത്തിലൂടെ തെളിയിക്കേണ്ടതുണ്ട്.

അതിനിടെ കളക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് കണ്ണൂര്‍ ടൗണ്‍ സിഐ മൊഴി രേഖപ്പെടുത്തിയത്. അതേസമയം സംഭവിച്ച കാര്യങ്ങളില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്ന് കാണിച്ച് കളക്ടര്‍, നവീന്‍ ബാബുവിന്റെ കുടുംബത്തിന് കത്ത് നല്‍കി. മലയാലപ്പുഴയിലെ നവീന്‍ ബാബുവിന്റെ വീട്ടില്‍ രാവിലെയോടെയാണ് സബ് കളക്ടര്‍ വഴി കത്ത് നേരിട്ട് എത്തിച്ചത്. കത്തില്‍ നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Share:

Search

Popular News
Top Trending

Leave a Comment