News India

മദ്രാസകള്‍ അടച്ചുപൂട്ടണമെന്ന നിര്‍ദേശത്തിന് സുപ്രീം കോടതിയുടെ സ്റ്റേ; വിശദാംശങ്ങള്‍ നേടി സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ചു

Axenews | മദ്രാസകള്‍ അടച്ചുപൂട്ടണമെന്ന നിര്‍ദേശത്തിന് സുപ്രീം കോടതിയുടെ സ്റ്റേ; വിശദാംശങ്ങള്‍ നേടി സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ചു

by webdesk1 on | 21-10-2024 01:52:41 Last Updated by webdesk1

Share: Share on WhatsApp Visits: 35


മദ്രാസകള്‍ അടച്ചുപൂട്ടണമെന്ന നിര്‍ദേശത്തിന് സുപ്രീം കോടതിയുടെ സ്റ്റേ; വിശദാംശങ്ങള്‍ നേടി സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ചു


ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാത്ത മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ബാലാവകാശ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. വിശദാംശങ്ങള്‍ തേടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടിസ് അയച്ചു. ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ നിര്‍ദേശം നടപ്പാക്കുന്ന നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഉത്തരവ് ഉണ്ടായത്. യുപി സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തല്‍ ഉലമ ഹിന്ദാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മദ്രസകള്‍ക്കും മദ്രസാ ബോര്‍ഡുകള്‍ക്കും നല്‍കുന്ന ധനസഹായം അവസാനിപ്പിക്കണമെന്നായിരുന്നു ദേശീയ ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്. മദ്രസകളിലെ വിദ്യാഭ്യാസ രീതി വിദ്യാഭ്യാസ അവകാശ നിയമവും ഭരണഘടനാ അവകാശങ്ങളും ലംഘിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ അധ്യക്ഷന്‍ പ്രിയാങ്ക് കാനൂങ് ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. മദ്രസാ ബോര്‍ഡുകള്‍ അടച്ചുപൂട്ടണമെന്നും ശുപാര്‍ശ ചെയ്തു. മദ്രസാ വിദ്യാര്‍ഥികള്‍ക്ക് നിയമപ്രകാരമുള്ള വിദ്യാഭ്യാസം നല്‍കണമെന്നും കത്തില്‍ നിര്‍ദേശിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് നിയമം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവു സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവ്, ബാലാവകാശ കമ്മിഷന്റെ പഠന റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശമെന്നും പ്രിയാങ്ക് കനൂങ് വ്യക്തമാക്കിയിരുന്നു. കേരളത്തിലെ മദ്രസകളില്‍ കുട്ടികള്‍ ചൂഷണത്തിനു വിധേയരാകുന്നുവെന്നും ദേശീയ ബാലാവകാശ കമ്മിഷന്‍ പഠനറിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.


Share:

Search

Popular News
Top Trending

Leave a Comment