News Kerala

സീറ്റ് നിഷേധിച്ചതിന് പിന്നാലെ ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് ബോര്‍ഡ് കത്തിക്കരിഞ്ഞ നിലയില്‍; സംഭവം ബി.ജെ.പി ഭരിക്കുന്ന നഗരസഭാ കാര്യാലയത്തിന് മുന്നില്‍

Axenews | സീറ്റ് നിഷേധിച്ചതിന് പിന്നാലെ ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് ബോര്‍ഡ് കത്തിക്കരിഞ്ഞ നിലയില്‍; സംഭവം ബി.ജെ.പി ഭരിക്കുന്ന നഗരസഭാ കാര്യാലയത്തിന് മുന്നില്‍

by webdesk1 on | 21-10-2024 02:02:12

Share: Share on WhatsApp Visits: 35


സീറ്റ് നിഷേധിച്ചതിന് പിന്നാലെ ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് ബോര്‍ഡ് കത്തിക്കരിഞ്ഞ നിലയില്‍; സംഭവം ബി.ജെ.പി ഭരിക്കുന്ന നഗരസഭാ കാര്യാലയത്തിന് മുന്നില്‍


പാലക്കാട്: സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിന് പിന്നാലെ, ശോഭാ സുരേന്ദ്രനെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡ് കത്തിക്കരിഞ്ഞ നിലയില്‍. ശോഭാ സുരേന്ദ്രന് പാലക്കാടന്‍ കാവിക്കോട്ടയിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്‌ളക്‌സാണ് ഭാഗികമായി കത്തി നശിച്ചത്. അതും ബി.ജെ.പി ഭരിക്കുന്ന നഗരസഭാ കാര്യാലയത്തിന് മുന്‍പില്‍ സ്്ഥാപിച്ച് ഫ്‌ളക്‌സ്. സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച രാവിലെയോടെയാണ് കാര്യാലയത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡിന്റെ ഒരു ഭാഗം കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ശോഭാ സുരേന്ദ്രന്റെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ഇവിടെ സി.കൃഷ്ണകുമാറിനെയാണ് ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചത്.

സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്ന സമയത്താണ് ശോഭാ സുരേന്ദ്രനെ സ്വാഗതം ചെയ്തുള്ള ഫ്‌ളക്‌സ് ഇവിടെ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ഫ്‌ളക്‌സ് കത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് പിന്നാലെ പോലീസും അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.


Share:

Search

Popular News
Top Trending

Leave a Comment