News Kerala

യൂട്യുബ് ചാനലിലൂടെ ജാതി അധിക്ഷേപം: മറുനാടന്‍ ഷാജനെ അറസ്റ്റ് ചെയ്തു; സുപ്രീം കോടതി നിര്‍ദേശമുള്ളതിനാല്‍ ജാമ്യം നല്‍കി

Axenews | യൂട്യുബ് ചാനലിലൂടെ ജാതി അധിക്ഷേപം: മറുനാടന്‍ ഷാജനെ അറസ്റ്റ് ചെയ്തു; സുപ്രീം കോടതി നിര്‍ദേശമുള്ളതിനാല്‍ ജാമ്യം നല്‍കി

by webdesk1 on | 21-10-2024 10:12:44

Share: Share on WhatsApp Visits: 36


യൂട്യുബ് ചാനലിലൂടെ ജാതി അധിക്ഷേപം: മറുനാടന്‍ ഷാജനെ അറസ്റ്റ് ചെയ്തു; സുപ്രീം കോടതി നിര്‍ദേശമുള്ളതിനാല്‍ ജാമ്യം നല്‍കി


കൊച്ചി: കുന്നത്തുനാട് എം.എല്‍.എ പി.വി. ശ്രീനിജനെ ഓണ്‍ലൈന്‍ ചാനല്‍ മുഖേന അധിക്ഷേപിച്ചെന്ന കേസില്‍ മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തു. എംഎല്‍എയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ എസിപി അന്വേഷണം നടത്തി വരുന്ന കേസിലാണ് അറസ്റ്റ്. 


തിങ്കളാഴ്ച രാവിലെ അഭിഭാഷകനുമായി പോലീസിന് മുന്നില്‍ ഹാജരായ ഷാജനെ അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ ജാമ്യത്തില്‍ വിട്ടയച്ചു. 


സുപ്രീം കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ച ഷാജന്‍ സ്‌കറിയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകുന്നതിന് നോട്ടീസ് നല്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകനൊപ്പം ഇന്നലെ രാവിലെ സെന്‍ട്രല്‍ എസിപി ഓഫീസില്‍ എത്തിയത്. 


എസി, എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരായ എല്ലാ അധിക്ഷേപങ്ങളും ഭീഷണികളും ജാതി അധിക്ഷേപത്തിന്റെ പരിധിയില്‍ വരില്ലെന്ന് നിരീക്ഷണത്തിലാണ് നേരത്തെ സുപ്രീം കോടതി ഷാജന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 


തൊട്ടുകൂടായ്മ, സവര്‍ണമേധാവിത്വം തുടങ്ങിയവയാണ് ജാതി അധിക്ഷേപത്തിന്റെ പരിധിയില്‍ വരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ മാത്രമേ എസി, എസ്ടി പീഡന നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി.


പി.വി. ശ്രീനിജനെതിരെ ഷാജന്‍ സ്‌കറിയ നല്കിയ വാര്‍ത്തയുടെ ഉള്ളടക്കം സുപ്രീംകോടതി പരിശോധിച്ചു. ശ്രീനിജനെതിരെ ചില പരാമര്‍ശങ്ങള്‍ ഷാജന്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഈ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ എസി, എസ്ടി പീഡന നിരോധന നിയമപ്രകാരം കുറ്റം ചെയ്‌തെന്ന് കരുതുന്നില്ല. 


എസി, എസ്ടി പീഡന നിരോധന നിയമപ്രകാരം കുറ്റം ചെയ്‌തെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യമായില്ലെങ്കില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കോടതിക്ക് അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. പോലീസ് അറസ്റ്റ് ചെയ്താല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഷാജന്‍ സ്‌കറിയക്ക് ജാമ്യം നല്കണമെന്നും ജാമ്യവ്യവസ്ഥ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.


Share:

Search

Popular News
Top Trending

Leave a Comment