News Kerala

നെടുമ്പാശേരിയില്‍ മനുഷ്യബോംബ് ഭീഷണി: വ്യാജ ഭീഷണിയില്‍ താറുമാറായി വിമാന സര്‍വീസുകള്‍: 5 ദിവസത്തിനിടെ ഭീഷണി ഉണ്ടായത് നൂറിലേറെ വിമാനങ്ങള്‍ക്ക്

Axenews | നെടുമ്പാശേരിയില്‍ മനുഷ്യബോംബ് ഭീഷണി: വ്യാജ ഭീഷണിയില്‍ താറുമാറായി വിമാന സര്‍വീസുകള്‍: 5 ദിവസത്തിനിടെ ഭീഷണി ഉണ്ടായത് നൂറിലേറെ വിമാനങ്ങള്‍ക്ക്

by webdesk1 on | 21-10-2024 11:10:21

Share: Share on WhatsApp Visits: 30


നെടുമ്പാശേരിയില്‍ മനുഷ്യബോംബ് ഭീഷണി: വ്യാജ ഭീഷണിയില്‍ താറുമാറായി വിമാന സര്‍വീസുകള്‍: 5 ദിവസത്തിനിടെ ഭീഷണി ഉണ്ടായത് നൂറിലേറെ വിമാനങ്ങള്‍ക്ക്


കൊച്ചി: വിമാനത്തിലും വിമാന താവളങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ വ്യാജ മനുഷ്യ ബോംബ് ഭീഷണിയും. തിങ്കളാഴ്ച കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് മനുഷ്യ ബോംബ് ഭീഷണി ഉണ്ടായത്. തുടര്‍ന്നു വിമാനം പുറപ്പെടാന്‍ അരമണിക്കൂറോളം വൈകി.


വൈകിട്ട് 3.50ന് മുംബൈയ്ക്കു പറക്കേണ്ട വിസ്താര വിമാനത്തിലാണ് ഭീഷണി ഉണ്ടായത്. മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനാണു വിമാനത്തിലേക്കു പ്രവേശിക്കുമ്പോള്‍ എന്റെ കയ്യില്‍ ബോംബുണ്ട് എന്നു പറഞ്ഞു ഭീഷണിയുയര്‍ത്തിയത്. 


ഭീഷണി സന്ദേശത്തിനു പിന്നാലെ വിമാനത്താവള അധികൃതര്‍ ഇയാളെ പരിശോധിച്ചു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. യാത്രക്കാരനെ അധികൃതര്‍ നെടുമ്പാശേരി പോലീസിനു കൈമാറി. 


ബോംബ് ഭീഷണി വ്യാജമാണെന്നും അപകടമില്ലെന്നും വ്യക്തമായതോടെ 4.19ന് വിമാനം പറന്നുയര്‍ന്നു. തുടരെ ഭീഷണിയുള്ളതിനാല്‍ ഇപ്പോള്‍ യാത്രക്കാര്‍ക്കു രണ്ടുവട്ടം ദേഹ പരിശോധനയുണ്ട്. കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുണ്ടായിരുന്നു. 


രാജ്യത്തു വിമാനങ്ങള്‍ക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണി ഗൗരവമുള്ളതാണെന്നും കുറ്റവാളികള്‍ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നും വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കി. 5 ദിവസത്തിനിടെ നൂറിലേറെ വിമാനങ്ങള്‍ക്കാണു ഭീഷണിസന്ദേശം ലഭിച്ചത്.


Share:

Search

Popular News
Top Trending

Leave a Comment