Views Politics

പലക്കാട് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു: സരിന് പിന്നാലെ മുന്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവും മത്സരരംഗത്ത്; കോണ്‍ഗ്രസും ആര്‍.എസ്.എസും തമ്മില്‍ ഡീലുണ്ടെന്ന് ആക്ഷേപം

Axenews | പലക്കാട് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു: സരിന് പിന്നാലെ മുന്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവും മത്സരരംഗത്ത്; കോണ്‍ഗ്രസും ആര്‍.എസ്.എസും തമ്മില്‍ ഡീലുണ്ടെന്ന് ആക്ഷേപം

by webdesk1 on | 22-10-2024 08:51:22

Share: Share on WhatsApp Visits: 34


പലക്കാട് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു: സരിന് പിന്നാലെ മുന്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവും മത്സരരംഗത്ത്; കോണ്‍ഗ്രസും ആര്‍.എസ്.എസും തമ്മില്‍ ഡീലുണ്ടെന്ന് ആക്ഷേപം


പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തോടും നേതൃത്വത്തിന്റെ സമീപനത്തോടുമുള്ള എതിര്‍പ്പ് പലക്കാട് കോണ്‍ഗ്രസില്‍ പാര്‍ട്ടിക്ക് തലവേദനയാകുന്നു. സരിനു പിന്നാലെ കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. ഷാനിബും പാലക്കാട് മത്സരിക്കും. ഏതെങ്കിലും പാര്‍ട്ടി പിന്തുണയോടെയാണോ അതോ സ്വതന്ത്രനായാണോ മത്സരിക്കുന്നത് എന്നതടക്കം കൂടുതല്‍ കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ വെളിപ്പെടുത്തുമെന്ന് ഷാനിബ് പറഞ്ഞു.

വി.ഡി. സതീശന്റേയും  ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകള്‍ക്കെതിരെയാണ് തന്റെ മത്സരമെന്നാണ് ഷാനിബ് പറയുന്നത്. നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ ഷാനിബിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് കോണ്‍ഗ്രസുകാര്‍ തന്നെ മത്സരത്തിനിറങ്ങുന്നത് കോണ്‍ഗ്രസിനു തലവേദനയാവുകയാണ്.

കോണ്‍ഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഷാനിബ് പാര്‍ട്ടി വിട്ടത്. പാലക്കാട് - വടകര- ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍.എസ്.എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്തസാക്ഷിയാണ് മുരളീധരന്‍ എന്നുമായിരുന്നു ഷാനിബിന്റെ ആരോപണം. കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നത്.

ആറന്മുളയില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിക്കും. തുടര്‍ ഭരണം സി.പി.എം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയാറാവുന്നില്ലെന്നും ഷാനിബ് ആരോപിച്ചിരുന്നു. സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും സരിനു വേണ്ടി രംഗത്തിറങ്ങുമെന്നുമായിരുന്നു ഷാനിബ് നേരത്തെ പറഞ്ഞിരുന്നത്. ഷാനിബും സരിനും പാലക്കാട് ജില്ലക്കാരുമാണ്.


Share:

Search

Popular News
Top Trending

Leave a Comment