News International

കെട്ടിപ്പിടിച്ചോളൂ, പക്ഷെ മൂന്ന് മിനിറ്റില്‍ കൂടരുത്: വിചിത്ര നിര്‍ദേശവുമായി ന്യൂസിലന്‍ഡിലെ വിമാനത്താവള അതോറിറ്റി

Axenews | കെട്ടിപ്പിടിച്ചോളൂ, പക്ഷെ മൂന്ന് മിനിറ്റില്‍ കൂടരുത്: വിചിത്ര നിര്‍ദേശവുമായി ന്യൂസിലന്‍ഡിലെ വിമാനത്താവള അതോറിറ്റി

by webdesk1 on | 22-10-2024 01:58:14

Share: Share on WhatsApp Visits: 22


കെട്ടിപ്പിടിച്ചോളൂ, പക്ഷെ മൂന്ന് മിനിറ്റില്‍ കൂടരുത്: വിചിത്ര നിര്‍ദേശവുമായി ന്യൂസിലന്‍ഡിലെ വിമാനത്താവള അതോറിറ്റി


ഡണ്‍ഡിന്‍: പ്രിയപ്പെട്ടവരെ യാത്ര അയയ്ക്കാനും സ്വീകരിക്കാനും എത്തുന്നവര്‍ക്ക് വിചിത്ര നിര്‍ദേശവുമായി ന്യൂസിലന്‍ഡിലെ വിമാനത്താവള അതോറിറ്റി. പരസ്പരം വാരിപ്പുണര്‍ന്നും ആലിംഗനം ചെയ്തും നിറഞ്ഞ കണ്ണുകളോടെ പ്രിയപ്പെട്ടവരെ യാത്രയാക്കുമ്പോള്‍ അത് മൂന്ന് മിനിറ്റില്‍ കൂടരുതെന്നാണ് വിമാനത്താവള അതോറിറ്റി പുറത്തിറക്കിയ നിര്‍ദേശം. നിര്‍ദ്ദേശം ലംഘിക്കപ്പെട്ടാല്‍ പിഴ അടക്കമുള്ള നടപടികള്‍ ഉണ്ടാകും.

സൗത്ത്‌ഐലന്‍ഡിലുള്ള ഡണ്‍ഡിന്‍ അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് ആലിംഗനത്തിന് സമയപരിധി വെച്ചിരിക്കുന്നത്. പരമാവധി മൂന്ന് മിനിറ്റേ നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള വിമാനത്താവളത്തിലെ ഡ്രോപ്പ് ഓഫ് സോണില്‍ വൈകാരിക നിമിഷം നീണ്ടു നില്‍ക്കേണ്ടതുള്ളൂവെന്നാണ് ചട്ടം. സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഡ്രോപ്പ്-ഓഫ് സോണില്‍ ഗതാഗതം കുരുക്ക് ഒഴിവാക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആലിംഗന നിയന്ത്രണമെന്നാണ് വിശദീകരണം.

വിമാനത്താളങ്ങളില്‍ ആളുകളെ വാഹനത്തില്‍ നിന്ന് ഇറക്കുന്ന ഭാഗങ്ങളില്‍ നിയന്ത്രണം സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. `പരമാവധി ആലിംഗന സമയം 3 മിനിറ്റ്. പ്രിയപ്പെട്ടവരുടെ യാത്രപറച്ചിലുകള്‍ക്കായി ദയവായി കാര്‍ പാര്‍ക്ക് ഉപയോഗിക്കുക`, എന്നതാണ് ബോര്‍ഡിലെ വാചകം. ഡ്രാപ്പ്-ഓഫ് സോണില്‍ വളരെയധികം ആളുകള്‍ കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് ഇത് തടസമുണ്ടാക്കുന്നുവെന്ന് കാട്ടിയാണ് നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നതെന്ന് വിമാനത്താവള എക്‌സിക്യുട്ടീവ് ഡാന്‍ ഡി ബോനോ പറഞ്ഞു.


Share:

Search

Popular News
Top Trending

Leave a Comment