by webdesk1 on | 23-10-2024 09:06:52
ന്യൂഡല്‍ഹി: കേട്ട് തഴമ്പിച്ച് കണക്ടിംഗ് ഇന്ത്യ എന്ന ബി.എസ്.എന്‍.എല്ലിന്റെ പരസ്യവാചകം ഇനിയില്ല. പകരം കണക്ടിംഗ് ഭാരത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ടെല്‍കോം സ്ഥാപനത്തിന്റെ പേരിലും നിറത്തിലും മാറ്റം വരുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ടെല്‍കോം മന്ത്രാലയും പുറത്തുവിട്ട പുതിയ ലോഗോയില്‍ കണക്ടിങ് ഇന്ത്യ എന്ന ബി.എസ്.എന്‍.എലിന്റെ ടാഗ്ലൈനാണ് കണക്ടിങ് ഭാരത് എന്നാക്കി മാറ്റിയത്. പഴയ ലോഗോയിലെ നീല, ചുവപ്പ് നിറങ്ങള്‍ക്കു പകരം നീല, ദേശീയ പതാകയിലെ നിറങ്ങളായ വെള്ള, പച്ച, കുങ്കുമം എന്നിവയുമാണ് പുതിയ ലോഗോയിലുള്ളത്.
രാജ്യത്താകെ 4ജി നെറ്റ്വര്‍ക്ക് നല്‍കുന്നതിന്റെ ഉദ്ഘാടന പരിപാടിയിലാണ് ബി.എസ്.എന്‍.എലിന്റെ പുതിയ ലോഗോ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പുറത്തിറക്കിയത്. സ്പാം ബ്ലോക്കിങ്, വൈഫൈ റോമിങ് സര്‍വീസ്, ഇന്‍ട്രാനെറ്റ് ടിവി തുടങ്ങി ഏഴ് പുതിയ സര്‍വീസുകളും ബി.എസ്.എന്‍.എല്‍ പുറത്തിറക്കി.