by webdesk1 on | 24-10-2024 09:43:51
വാഷിങ്ടന്‍: ലോകം ഉറ്റുനോക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തീ പാറും പോരാട്ടം. ആദ്യ ഏഴ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപും ഒപ്പത്തിനൊപ്പമാണെന്നാണ് സര്‍വേ ഫലങ്ങള്‍. നവംബര്‍ അഞ്ചിന് അന്തിമ വിധി അറിയാനിരിക്കെ ഇനിയൊരു അങ്കത്തിന് താനില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഡോണാള്‍ഡ് ട്രംപ്.
9 വര്‍ഷമായി താന്‍ പ്രചാരണത്തിലാണ്. ഇനി 12 ദിവസം കൂടി മാത്രം. ഇത് അവസാനിക്കുന്നതു ദുഃഖകരമാണ്. എങ്കിലും ഇത്തവണത്തേതു തന്റെ അവസാന രാഷ്ട്രീയ പോരാട്ടം ആയിരിക്കുമെന്നു സെബുലോണില്‍ പ്രചരണ പരിപാടിക്കിടെ ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കയുടെ ജനാധിപത്യത്തിന് ട്രംപ് ഭീഷണിയാണെന്നായിരുന്നു കമലയുടെ ആക്ഷേപം.
ഏഴ് സംസ്ഥാനങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ നേരിട്ടും മെയില്‍ ബാലറ്റിലുമായി 25 ദശലക്ഷത്തോളം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് റെക്കോര്‍ഡ് നിലയിലാണ്. കമല ഹാരിസ് പെന്‍സില്‍വാനിയയിലെ ടെലിവിഷന്‍ സംവാദത്തില്‍ വോട്ടര്‍മാരുടെ പിന്തുണ തേടിയപ്പോള്‍ ട്രംപ് ജോര്‍ജിയയിലാണു പ്രചാരണം നടത്തിയത്.
നവംബര്‍ 5ന് നടക്കുന്ന തിരഞ്ഞെടുപ്പിനു രണ്ടാഴ്ചയില്‍ താഴെ മാത്രം സമയം ശേഷിക്കെ, തീവ്രമായ മത്സരം നടക്കുന്ന 7 സംസ്ഥാനങ്ങളില്‍ കമലയും ട്രംപും ഒപ്പത്തിനൊപ്പമാണ്. പ്രസിഡന്റ് സ്ഥാനത്ത് ആരെത്തുമെന്നു തീരുമാനിക്കുന്ന 7 സംസ്ഥാനങ്ങളില്‍ പെന്‍സില്‍വാനിയയും ജോര്‍ജിയയും ഉള്‍പ്പെടും. 2 സ്ഥാനാര്‍ഥികളും ഈ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനാണു ശ്രമിക്കുന്നത്.