News India

സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്: നവംബര്‍ 11 ന് ചുമതലയേല്‍ക്കും; നിയമനം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തില്‍

Axenews | സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്: നവംബര്‍ 11 ന് ചുമതലയേല്‍ക്കും; നിയമനം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തില്‍

by webdesk1 on | 24-10-2024 10:10:54

Share: Share on WhatsApp Visits: 29


സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്: നവംബര്‍ 11 ന് ചുമതലയേല്‍ക്കും; നിയമനം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തില്‍


ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധികാരമേല്‍ക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നവംബര്‍ പത്തിന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. നവംബര്‍ 11ന് സഞ്ജീവ് ഖന്ന ചുമതലയേല്‍ക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അറിയിച്ചു.

സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി ചീഫ് ജസ്റ്റിസ് ഏറ്റവും സീനിയര്‍ ജഡ്ജിയെ തന്റെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്യുന്നതാണ് രീതി. അതിന്റെ ഭാഗമായി അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. നിയമ മന്ത്രാലയത്തിനുള്ള ശുപാര്‍ശ കത്ത് ജസ്റ്റിസ് ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൈമാറുകയും ചെയ്തു.

2019 ജനുവരി 18 ന് സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ഖന്ന 2025 മേയ് 13 നാണ് വിരമിക്കുക. ആറ് മാസം അദേഹം ചീഫ് ജസ്റ്റിസ് പദവിയില്‍ ഉണ്ടാകും. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 ആണ്. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ് രാജ് ഖന്നയുടെയും ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളജില്‍ ഹിന്ദി ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനാണ് സഞ്ജീവ് ഖന്ന.

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദമെടുത്ത ശേഷം ഡല്‍ഹിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. 2005 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. പിറ്റേ വര്‍ഷം തന്നെ ഡല്‍ഹി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി.

Share:

Search

Popular News
Top Trending

Leave a Comment