Views Analysis

മുനമ്പത്തെ യഥാര്‍ഥ ഉടമകള്‍ മത്സ്യത്തൊഴിലാളികള്‍: ജനിച്ച ഭൂമിയില്‍ നിന്ന് ഇറക്കി വിടുന്നത് മനുഷ്യത്വരഹിതം; വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അഡ്വ.ജയശങ്കര്‍

Axenews | മുനമ്പത്തെ യഥാര്‍ഥ ഉടമകള്‍ മത്സ്യത്തൊഴിലാളികള്‍: ജനിച്ച ഭൂമിയില്‍ നിന്ന് ഇറക്കി വിടുന്നത് മനുഷ്യത്വരഹിതം; വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അഡ്വ.ജയശങ്കര്‍

by webdesk1 on | 30-10-2024 08:15:00 Last Updated by webdesk1

Share: Share on WhatsApp Visits: 32


മുനമ്പത്തെ യഥാര്‍ഥ ഉടമകള്‍ മത്സ്യത്തൊഴിലാളികള്‍: ജനിച്ച ഭൂമിയില്‍ നിന്ന് ഇറക്കി വിടുന്നത് മനുഷ്യത്വരഹിതം; വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അഡ്വ.ജയശങ്കര്‍


കൊച്ചി: മുനമ്പത്തെ യഥാര്‍ഥ ഉടമകള്‍ മത്സ്യത്തൊഴിലാളികളാണെന്നും വഖഫ് നിയമത്തിന്റെ പേരുപറഞ്ഞ് അവരെ ഇറക്കി വിടുന്നത് മനുഷ്യത്വരഹിതമാണന്നും സാമൂഹ്യ നിരീക്ഷകന്‍ അഡ്വ.എ. ജയശങ്കര്‍. മത്സ്യത്തൊഴിലാളികള്‍ കൈയ്യേറ്റക്കാരെന്നോ കൈവശക്കാരെന്നോ പറയാന്‍ കഴിയില്ല. അവര്‍ പണം കൊടുത്ത് വാങ്ങിയ ഭൂമിയാണത്. വഖഫ് നിയമത്തിന്റെ പേരില്‍ അവരെ അവിടെ നിന്ന് ഇറക്കിവിടാന്‍ ശ്രമം നടത്തിയാല്‍ അത് വലിയ സാമുദായിക ദ്രുവീകരണത്തിലേക്ക് വഴിവയ്ക്കുമെന്നും ആക്‌സ് ന്യൂസ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖ്യത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


മത്സ്യത്തൊഴിലാളികളെ അവിടെ നിന്ന് ഇറക്കിവിട്ട് വഖഫ് നിയമം നടപ്പാക്കാനുള്ള നീക്കം അനീതിയാണ്. സര്‍ക്കാര്‍ അതിന് ശ്രമിക്കുകയാണെങ്കില്‍ അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. വഖഫ് ബോര്‍ഡ് നിര്‍ബന്ധപൂര്‍വം നിയമം നടപ്പാക്കാന്‍ തുനിഞ്ഞാല്‍ അതിന്റെ പ്രത്യാഘാതം അതി ഭയങ്കരമായിരിക്കും.


മത പ്രശ്‌നം മാത്രമല്ല രാഷ്ട്രീയ ദ്രുവീകരണത്തിലേക്കും വിഷയം കൊണ്ടെത്തിക്കും. ഇക്കാര്യത്തില്‍ ലീഗ് അടക്കമുള്ള സമുദായിക പാര്‍ട്ടികള്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കണം. പാവപ്പെട്ട, തീര്‍ത്തും ദരിദ്രരായ ഒരുപറ്റം ആളുകളുടെ കിടപ്പാടം നഷ്ടപ്പെടുത്തുന്നതിനോട് യോജിപ്പില്ല. മുനമ്പം നിവാസികള്‍ക്കൊപ്പമാണ് താനെന്നും ജയശങ്കര്‍ അഭിമുഖത്തില്‍ നിലപാട് വ്യക്തമാക്കുന്നു.

എറണാകുളം ജില്ലയിലെ തീരപ്രദേശ ഗ്രാമമാണ് മുനമ്പം. അവിടെ അറുന്നൂറിലധികം പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ നാനൂറിലേറെ ഏക്കര്‍ ഭൂമിയില്‍ താമസിച്ചു വരികെയാണ്. ഈ വസ്തു സത്താര്‍ സേട്ടു എന്ന വ്യക്തിക്ക് 1902-ാം ആണ്ടില്‍ തിരുവതാംകൂര്‍ രാജാവ് പാട്ടത്തിന് കൊടുത്തതാണ്. പട്ട വസ്തുവില്‍ സര്‍ക്കാരിനാണ് ഉടമസ്ഥാവകാശം. കൈവശാവകാശം മാത്രമേ പാട്ടക്കാരനുള്ളു.

പാട്ടക്കാരന്റെ അനന്തരാവകാശിയായ സിദ്ധിഖ് സേട്ടു എന്നയാള്‍ ഈ ഭൂമി കോഴിക്കോട്ടെ ഫറൂഖ് കോളജിന്റെ പേര്‍ക്ക് വഖഫ് ചെയ്തു എന്നാണ് പറയുന്നത്. ക്രയവിക്രയ സ്വാതന്ത്ര്യത്തോടെയാണ് ഭൂമി കോളജിന് കൈമാറിയത്. ആത്മാര്‍ത്ഥമായ വഖഫ് ആയിരുന്നെങ്കില്‍ അതിന് ക്രയവിക്രയ സ്വാതന്ത്ര്യം കൊടുക്കുമായിരുന്നില്ല എന്നും ഒരു വാദമുണ്ട്.


മഹാരാജാവ് ഭൂമി സത്താര്‍ സേട്ടുവിന് പാട്ടത്തിന് കൊടുക്കുന്ന സമയത്തും സിദ്ധിഖ് സേട്ടുവിന്റെ സമയത്തും അവിടെ കൈവശക്കാരുണ്ട്, കുടിയടപ്പുകാരുണ്ട്. ഗൗരിയമ്മയുടെ ഭൂപരിഷ്‌കരണ നിയമം വന്നതിന് ശേഷം കുടിയടപ്പുകാര്‍ക്ക് അവിടെ ന്യായമായി അവകാശം കിട്ടുമായിരുന്നു. അതവിടെ നിക്കുമ്പോള്‍ തന്നെ വസ്തു പൂര്‍ണായും കൈവശക്കാരുടെ കൈയ്യിലായി.

ഇതേ തുടര്‍ന്ന് പറവൂര്‍ സബ് കോടതിയില്‍ ഫറൂഖ് കോളേജ് മാനേജ്‌മെന്റും കുടിയടപ്പുകാരും തമ്മില്‍ കോസുണ്ടായി. കോളേജ് മാനേജ്‌മെന്റിന് അനുകൂലമായി വിധിയുണ്ടായി. അതിനെതിരായി കുടിയടപ്പുകാര്‍ ഹൈക്കോടതിയില്‍ പോയി. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിപ്രകാരം വസ്തുവില്‍ ഫറൂഖ് കോളേജിനുള്ള അധികാരം നിശംസയം കണ്ടെത്തി. അങ്ങനെ വസ്തു കോളേജിന്റെ പേരിലാണെന്ന് തീര്‍പ്പാക്കി.

കോളജ് മാനേജ്‌മെന്റാകട്ടെ ഈ വസ്തു കുടിയാന്മാര്‍ക്ക് തന്നെ നല്ല വിലവാങ്ങി വിറ്റു. എല്ലാവരുടേയും കൈയ്യില്‍ ഇതിന്റെ വില്‍പ്പന കരാര്‍ ഉണ്ട്. തിറാധാരം ഉണ്ട്. വസ്തുവില്‍ അവര്‍ കരം അടച്ചുകൊണ്ടിരിക്കുകയുമാണ്. ഇതിനിടെ പലരും വസ്തു വില്‍ക്കുകയും വാങ്ങുകയും ചെയ്തു. ഇവരാരും തലമുറകള്‍ മുന്‍പ് നടന്ന ഈ ഡീലുകളൊന്നും അറിയാതെയാണ് സ്ഥലം വില്‍ക്കുകയും വാങ്ങുകയുമൊക്കെ ചെയ്തിരുന്നത്.

ഇതിനിടെ 1995 ല്‍ വഖഫ് ഭേദഗതി വരുന്നത്. പുതിയ വഖഫ് നിയമപ്രകാരം ഒരിക്കല്‍ വഖഫ് ആയിരുന്ന വസ്തു പിന്നീട് കൈമാറ്റം ചെയ്താല്‍ ആ കൈമാറ്റത്തിന് സാധുതയില്ല. അങ്ങനെ നോക്കിയാല്‍ ഈ വസ്തു ഫറൂഖ് കോളജിന് വില്‍ക്കാന്‍ പറ്റുകയില്ല. മത്സ്യത്തൊഴിലാളികളുമായി നടത്തിയ വില്‍പ്പന കരാറിനും വിലയില്ല. അങ്ങനെ മുനമ്പം നിവാസികളുടെ കൈയ്യിലുള്ള തീറാധാരത്തിനും വിലയില്ലാതായി.


ഇവര്‍ വിലകൊടുത്തു വാങ്ങിയ വസ്തുവിന് ഇപ്പോള്‍ വഖഫ് ബോര്‍ഡിനാണ് അധികാരം എന്നുവന്നു. അതായത് വസ്തുവിനുള്ള പണം നല്‍കുകയും ചെയ്തു എന്നാല്‍ വസ്തു സ്വന്തമായിട്ടുമില്ല. ഇത് അന്യായമാണ്. വഖഫ് ബോര്‍ഡ് ഉയര്‍ത്തിപ്രിടിക്കുന്ന ധാര്‍മിക ബോധ്യങ്ങള്‍ക്ക് എതിരാണ്. മുമ്പം നിവാസികള്‍ വഴിയാധാരമാകുന്ന നിലയിലാണിതെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.


വിഎസ് സര്‍ക്കാരിന്റെ കാലത്ത് വിഷയത്തില്‍ മുനമ്പം നിവാസികള്‍ നിവേദനം നല്‍കിയിരുന്നു. പരിഹാരമില്ലാതെ വന്നപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചു. വിഷയം പഠിച്ച് പരാഹാരം കാണാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സര്‍ക്കാര്‍ വേഗത്തിലൊരു പരാഹാരം കാണാതിരിക്കാന്‍ ജൂഡീഷ്യല്‍ കമ്മിറ്റിയെ നിയമിക്കുകയും കമ്മിറ്റിയാകട്ടെ വസ്തുതകള്‍ പരിശോധിക്കാതെ നിയമം മാത്രം നോക്കി റിപ്പോര്‍ട്ട് തയാറാക്കി നല്‍കുകയും ചെയ്തു. കമ്മിറ്റിയുടെ കണ്ടെത്തില്‍ വസ്തുക്കള്‍ വഖഫിന്റെ തന്നെയാണെന്നായിരുന്നു.


ഇതോടെ ഇവരുടെ കരം സ്വീകരിക്കാതെയായി. സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ റവന്യൂ മന്ത്രിയെ സമീപിച്ച് പ്രശ്‌നം ധരിപ്പിക്കുന്നു. ഇതേ തുടര്‍ന്ന് കരം സ്വീകരിക്കാന്‍ റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. ഇതിനെതിരെ ഫറുഖ് കോളജ് കോടതിയില്‍ പോയി സ്‌റ്റേ വാങ്ങി. ഇതോടെയാണ് പ്രശ്‌നം വീണ്ടും രൂക്ഷമായത്.

കേന്ദ്രസര്‍ക്കാര്‍ വഖഫ് നിയമത്തില്‍ സമഗ്രമായ ഭേദഗതിക്ക് ഒരുങ്ങുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ അതിനെ ഒന്നടങ്കം എതിര്‍ക്കുകയും കേരള നിയമസഭ ഐഖകണ്‌ഠേന നിയമം പാസാക്കുകയുമൊക്കെ ചെയ്ത സാഹചര്യത്തിലാണ് ഇപ്പോള്‍ മുനമ്പം പ്രശ്‌നം വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്.




Share:

Search

Popular News
Top Trending

Leave a Comment