News India

രാജ്യത്തിന് അഭിമാന നിമിഷം: ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു ഇന്ത്യ

Axenews | രാജ്യത്തിന് അഭിമാന നിമിഷം: ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു ഇന്ത്യ

by webdesk1 on | 17-11-2024 08:04:26

Share: Share on WhatsApp Visits: 25


രാജ്യത്തിന് അഭിമാന നിമിഷം: ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു ഇന്ത്യ


കൊച്ചി: ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള എ.പി.ജെ അബ്ദുല്‍ കലാം ദ്വീപിലാണ് മിസൈലിന്റെ പരീക്ഷണ പറക്കല്‍ നടന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചു. ശനിയാഴ്ചയായിരുന്നു മിസൈലിന്റെ പരീക്ഷണം നടന്നത്.


ഹൈപ്പര്‍ സോണിക് മിസൈലിന്റെ പരീക്ഷണത്തെ ചരിത്രപരമായ നിമിഷം എന്നാണ് കേന്ദ്രമന്ത്രി രാജനാഥ് സിംഗ് വിശേഷിപ്പിച്ചത്. മിസൈലിന്റെ പരീക്ഷണത്തോടെ ഇന്ത്യ ഇത്തരം നിര്‍ണായക സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ കഴിവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈലിന്റെ പരീക്ഷണ പറക്കല്‍ ഒഡീഷ തീരത്തുള്ള ഡോക്ടര്‍ എ.പി.ജെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്ന്  വിജയകരമായി നടത്തി ഇന്ത്യ ഒരു പ്രധാന നാഴികല്ല് കൈവരിച്ചതായി രാജ് നാഥ് സിംഗ് എക്‌സില്‍ കുറിച്ചു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനെയും (ഡി.ആര്‍.ഡി.ഒ) സായുധസേനകളെയും രാജ് നാഥ് സിംഗ് അഭിനന്ദിച്ചു.


Share:

Search

Popular News
Top Trending

Leave a Comment