News India

മന്ത്രിസ്ഥാനം രാജിവച്ച ആംആദ്മി സ്ഥാപക നേതാവ് കൈലാഷ് ഗെഹലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു: എഎപിക്ക് നഷ്ടമായത് പാര്‍ട്ടിയിലെ ഏക ജാട്ട് മുഖം

Axenews | മന്ത്രിസ്ഥാനം രാജിവച്ച ആംആദ്മി സ്ഥാപക നേതാവ് കൈലാഷ് ഗെഹലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു: എഎപിക്ക് നഷ്ടമായത് പാര്‍ട്ടിയിലെ ഏക ജാട്ട് മുഖം

by webdesk1 on | 18-11-2024 10:41:58

Share: Share on WhatsApp Visits: 3


മന്ത്രിസ്ഥാനം രാജിവച്ച ആംആദ്മി സ്ഥാപക നേതാവ് കൈലാഷ് ഗെഹലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു: എഎപിക്ക് നഷ്ടമായത് പാര്‍ട്ടിയിലെ ഏക ജാട്ട് മുഖം


ന്യൂഡല്‍ഹി: രാജിവച്ച ഡല്‍ഹി മന്ത്രി കൈലാഷ് ഗെഹലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ആസ്ഥാനത്തെ ചടങ്ങില്‍ കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അംഗത്വം നല്‍കി സ്വീകരിച്ചു. പ്രധാനമന്ത്രി മോദിയുടെ ആശയങ്ങളാണ് ശരിയെന്ന തിരിച്ചറിവുണ്ടായെന്ന് കൈലാഷ് ഗെഹലോട്ട് പ്രതികരിച്ചു.

ആം ആദ്മി സ്ഥാപക നേതാക്കളില്‍ ഒരാളായ കൈലാഷ് ഗെഹലോട്ട് ഇന്നലെയാണ് മന്ത്രിസ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവച്ചുകൊണ്ടുള്ള കത്ത് അരവിന്ദ് കെജ്രിവാളിന് നല്‍കിയത്. തൊട്ട് പിന്നാലെ കൈലാഷ് ഗെഹലോട്ട് രാഷ്ട്രീയ കളം മാറ്റി ചവിട്ടി. ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ത്താണ് ഇപ്പോള്‍ ആംആദ്മി പ്രവര്‍ത്തിക്കുന്നതെന്ന് ബി.ജെ.പിയിലെത്തിയ കൈലാഷ് ഗെഹലോട്ട് പറഞ്ഞു.

കൈലാഷ് ഗെഹലോട്ട് പാര്‍ട്ടി വിട്ടുതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അരവിന്ദ് കെജ്രിവാള്‍ ഒഴിഞ്ഞുമാറി. ഡല്‍ഹിയിലെ ആംആദ്മിയുടെ ഏക ജാട്ട് മുഖമായിരുന്ന കൈലാഷ് ഗെഹലോട്ട് നിയമം, ഐടി ഗതാഗതം ആഭ്യന്തരം തുടങ്ങിയ നിരവധി വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന കൈലാഷ് ഗെഹലോട്ടിന്റെ രാഷ്ട്രീയ മാറ്റം ആംആദ്മിക്ക് തിരിച്ചടിയാണ്.

Share:

Search

Popular News
Top Trending

Leave a Comment