News Kerala

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ കോടതി കൊല്ലത്ത്; കക്ഷിയും വക്കീലും നേരിട്ട് ഹാജരാകാതെ തന്നെ ഇനി കേസുകള്‍ തീര്‍പ്പാക്കാം

Axenews | 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ കോടതി കൊല്ലത്ത്; കക്ഷിയും വക്കീലും നേരിട്ട് ഹാജരാകാതെ തന്നെ ഇനി കേസുകള്‍ തീര്‍പ്പാക്കാം

by webdesk1 on | 19-11-2024 08:51:30

Share: Share on WhatsApp Visits: 16


24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ കോടതി കൊല്ലത്ത്; കക്ഷിയും വക്കീലും നേരിട്ട് ഹാജരാകാതെ തന്നെ ഇനി കേസുകള്‍ തീര്‍പ്പാക്കാം


കൊല്ലം: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ കോടതി കൊല്ലത്ത് ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കേസുകള്‍ പേപ്പറില്‍ ഫയല്‍ ചെയ്യുന്നതിന് പകരം ഓണ്‍ലൈനായി വെബ്‌സൈറ്റില്‍ നിശ്ചിത ഫോറം സമര്‍പ്പിച്ചാണ് പുതിയ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നത്. കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനായയാണ് നടക്കുക. കേസിന്റെ നടപടികള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാനും സംവിധാനമുണ്ട്.

കക്ഷിയും വക്കീലും കോടതിയില്‍ ഹാജരാകാതെ തന്നെ കേസുകള്‍ തീര്‍പ്പാക്കാമെന്നതാണ് ഇത്തരം കോടതികളുടെ പ്രത്യേകത. കൊല്ലത്തെ മൂന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികളിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരം ഫയല്‍ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ ഓണ്‍ലൈന്‍ കോടതിയില്‍ പരിഗണിക്കുന്നത്. ഒരു മജിസ്‌ട്രേറ്റും മൂന്ന് ജീവനക്കാരും ആണ് കോടതിയില്‍ ഉണ്ടാവുക. കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും ഓണ്‍ലൈന്‍ വഴി കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കാം.

24 മണിക്കൂറും എവിടെയിരുന്നും ഏതു സമയത്തും കേസ് ഫയല്‍ ചെയ്യാനും കോടതി സംവിധാനത്തില്‍ ഓണ്‍ലൈനായി പ്രവേശിക്കാനും ആകും എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. പ്രതികള്‍ക്കുള്ള സമന്‍സ് അതത് പോലീസ് സ്റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ആയി അയക്കും. ജാമ്യ അപേക്ഷ ഓണ്‍ലൈനായി ഫയല്‍ ചെയ്ത്ജാമ്യം എടുക്കാനാകും. ഇതിനുള്ള രേഖകള്‍ അപ്ലോഡ് ചെയ്തണം. കോടതി ഫീസ് ഈ പെയ്‌മെന്റ് വഴി അടയ്ക്കാം.


Share:

Search

Popular News
Top Trending

Leave a Comment