News Kerala

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര അവഗണന; വയനാട്ടില്‍ ഇന്ന് എല്‍.ഡി.എഫ് യു.ഡി.എഫ് ഹര്‍ത്താല്‍

Axenews | ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര അവഗണന; വയനാട്ടില്‍ ഇന്ന് എല്‍.ഡി.എഫ് യു.ഡി.എഫ് ഹര്‍ത്താല്‍

by webdesk1 on | 19-11-2024 09:09:48

Share: Share on WhatsApp Visits: 13


ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര അവഗണന; വയനാട്ടില്‍ ഇന്ന് എല്‍.ഡി.എഫ് യു.ഡി.എഫ് ഹര്‍ത്താല്‍


വയനാട്: ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര അവഗണനയ്‌ക്കെതിരെ വയനാട്ടില്‍ ഇന്ന് എല്‍.ഡി.എഫ് യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് യു.ഡി.എഫ് മാര്‍ച്ച് നടത്തും. കല്‍പ്പറ്റ നഗരത്തില്‍ അടക്കം എല്‍.ഡി.എഫിന്റെ പ്രതിഷേധ പ്രകടനവും നടക്കും.

വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകളടച്ചും ഹര്‍ത്താലിനോട് സഹകരിക്കണമെന്നാണ് ഇരു മുന്നണികളുടെയും ആഹ്വാനം. പോലീസ് സംരക്ഷണത്തില്‍ ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്.



Share:

Search

Popular News
Top Trending

Leave a Comment