News India

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയിലേക്ക്; റഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി

Axenews | റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയിലേക്ക്; റഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി

by webdesk1 on | 19-11-2024 08:23:12

Share: Share on WhatsApp Visits: 21


റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയിലേക്ക്; റഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി


കൊച്ചി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കും. ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം രാജ്യത്തേക്ക് വരുന്നത്. ക്രെംലിന്‍ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവാണ് വിവരം അറിയിച്ചത്. സന്ദര്‍ശനം നടത്തുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തീയതി സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം ആദ്യമായാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം. കഴിഞ്ഞ മാസം കസാനില്‍ നടന്ന പതിനാറാമത് ഉച്ചകോടിക്കിടെ നരേന്ദ്ര മോദി പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 23ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ പുടിനെ അന്ന് നരേന്ദ്ര മോദി ക്ഷണിച്ചിരുന്നു.

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന് സമാധാനപൂര്‍ണമായ പരിഹാരം വേണമെന്നും ഈ ലക്ഷ്യം കൈവരിക്കാന്‍ സാധ്യമായ എല്ലാ സഹായവും നല്‍കുന്നതിന് ഇന്ത്യ തയാറാണെന്നും മോദി ബ്രിക്‌സ് ഉച്ചകോടിക്കെത്തിയ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ച് പുടിനുമായി മോദി നിരന്തരം ബന്ധപ്പെടുന്നുണ്ട്.


Share:

Search

Popular News
Top Trending

Leave a Comment