News India

മണിപ്പുര്‍ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് 19 എം.എല്‍.എമാര്‍ വിട്ടുനിന്നു

Axenews | മണിപ്പുര്‍ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് 19 എം.എല്‍.എമാര്‍ വിട്ടുനിന്നു

by webdesk1 on | 20-11-2024 10:20:51

Share: Share on WhatsApp Visits: 21


മണിപ്പുര്‍ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് 19 എം.എല്‍.എമാര്‍ വിട്ടുനിന്നു


ഗുവാഹട്ടി: കലാപരൂക്ഷിതമായ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മണിപ്പുര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്ന് വിട്ടുനിന്ന് 19 ബി.ജെ.പി എം.എല്‍.എമാര്‍. അക്രമകാരികള്‍ക്കെതിരേ നടപടിയെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനുമായി വിളിച്ച യോഗമാണ് 37 ബി.ജെ.പി എം.എല്‍.എ മാരില്‍ 19 പേരും ബഹിഷ്‌കരിച്ചത്. ഇതോടെ സംസ്ഥാനത്തെ ബി.ജെ.പിയിലെ ഭിന്നത മറനീക്കി പുറത്തുവന്നു. 


ജിരിബാമില്‍ കുക്കികള്‍ ബന്ദികളാക്കിയ മെയ്തി കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ക്കെതിരേ നടപടിയെടുക്കാനുള്ള പ്രമേയം പാസാക്കുന്നതിനാണ് യോഗം സംഘടിപ്പിച്ചത്. യോഗം ബഹിഷ്‌കരിച്ചവരില്‍ ഇരുവിഭാഗത്തിലുംപെട്ട മന്ത്രിമാരടക്കമുള്ള എം.എല്‍.എമാര്‍ ഉള്‍പ്പെടുന്നു. ഇവരോട് വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നോട്ടീസ് അയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം സര്‍ക്കാര്‍ നിസഹായാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ജിരിബാമില്‍ ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചത്. കൂടാതെ മണിപ്പുരില്‍ സഖ്യ സര്‍ക്കാരില്‍നിന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി.) പിന്‍മാറുകയും ചെയ്തു. സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് എന്‍.പി.പി. ഏഴ് എല്‍.എല്‍.എമാരാണ് പാര്‍ട്ടിക്കുള്ളത്. സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതില്‍ ബീരേന്‍ സിങ് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ചാണ് പിന്മാറ്റം.


സംസ്ഥാനത്തെ നിലവിലുള്ള ക്രമസമാധാന സാഹചര്യങ്ങളില്‍ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടാണ് കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയ്ക്ക് അയച്ച കത്തില്‍ എന്‍.പി.പി തുറന്നടിച്ചു.


Share:

Search

Popular News
Top Trending

Leave a Comment