News India

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് മേല്‍കൈ: മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും കോണ്‍ഗ്രസ് സഖ്യം ക്ലച്ച് പിടിക്കില്ല

Axenews | എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് മേല്‍കൈ: മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും കോണ്‍ഗ്രസ് സഖ്യം ക്ലച്ച് പിടിക്കില്ല

by webdesk1 on | 20-11-2024 06:40:11

Share: Share on WhatsApp Visits: 11


എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് മേല്‍കൈ: മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും കോണ്‍ഗ്രസ് സഖ്യം ക്ലച്ച് പിടിക്കില്ല


ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ബി.ജെ.പി നേതൃത്വം കൊടുക്കുന്ന സഖ്യങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പി, ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന, അജിത് പവാറിന്റെ എന്‍.സി.പി സംഖ്യം നേരിയ മാര്‍ജിനില്‍ ഭരണം നിലനിര്‍ത്തിയേക്കുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്.

മഹാരാഷ്ട്രയില്‍ റിപ്പബ്ലിക് ടിവി പി മാര്‍ക് സര്‍വേ പ്രകാരം എന്‍.ഡി.എയ്ക്ക് 137-157 വരെയും ഇന്ത്യ സഖ്യത്തിന് 126-146 വരെയും മറ്റുള്ളവര്‍ക്ക് 2-8 വരെയും സീറ്റുകള്‍ ലഭിക്കാം. മാട്രിസ് സര്‍വേയില്‍ എന്‍.ഡി.എക്ക് 150-170 വരെയും ഇന്ത്യ സഖ്യത്തിന് 110-130 വരെയും മറ്റുള്ളവര്‍ക്ക് 8-10 വരെയും സീറ്റുകള്‍ ലഭിക്കും. ഇലക്ടറല്‍ എഡ്ജ് സര്‍വേയില്‍ എന്‍.ഡി.എ 118 സീറ്റും ഇന്ത്യ സഖ്യം 130 സീറ്റും മറ്റുള്ളവര്‍ 20 വരെ സീറ്റുകള്‍ നേടിയേക്കും.

ഫലങ്ങള്‍ അനുസരിച്ച് ഝാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ജെ.എം.എമ്മിനെ അട്ടിമറിച്ച് ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യതയും ഏജന്‍സികള്‍ പ്രവചിക്കുന്നു. മാട്രിസ് സര്‍വേയില്‍ 42-47 വരെ സീറ്റുകളാണ് എന്‍.ഡി.എക്ക് പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 25-30 സീറ്റുകളും മറ്റുള്ളവര്‍ക്ക് 4 വരെ സീറ്റുകളും ലഭിച്ചേക്കും.

പീപ്പിള്‍സ് പള്‍സ് സര്‍വേയില്‍ എന്‍.ഡി.എ 44-51 സീറ്റുകള്‍ വരെയും ഇന്ത്യ സഖ്യം 25-37 സീറ്റുകള്‍ വരെയും നേടാം. ചാണക്യ സ്ട്രാറ്റജിസ് സര്‍വേയില്‍ എന്‍.ഡി.എയ്ക്ക് 45-50 സീറ്റുകളും ഇന്ത്യ സഖ്യത്തിന് 35-38 സീറ്റുകളും മറ്റുള്ളവര്‍ 3-5 സീറ്റുകളും പ്രവചിക്കുന്നു. ജെ.വി.സി സര്‍വേയില്‍ എന്‍.ഡി.എ 40-44 സീറ്റുകള്‍ വരെയും ഇന്ത്യ സഖ്യം 30-40 സീറ്റുകള്‍ വരെയും നേടുമെന്നാണ് പ്രവചനം.  

മഹാരാഷ്ട്രയില്‍ 288 അംഗ സഭയിലേക്ക് ജനങ്ങള്‍ വിധിയെഴുതി. രണ്ടായിരത്തിലേറെ സ്വതന്ത്രര്‍ ഉള്‍പ്പെടെ മുന്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 28 ശതമാനത്തിലധികം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഝാര്‍ഖണ്ഡിലെ രണ്ടാംഘട്ടത്തില്‍ 38 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 528 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 23-നാണ് വോട്ടെണ്ണല്‍.


Share:

Search

Popular News
Top Trending

Leave a Comment