News Kerala

നടന്‍ മേഘനാഥന്‍ അന്തരിച്ചു; നഷ്ടമായത് വില്ലന്‍വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറ സാന്നിധ്യമായ നടനെ

Axenews | നടന്‍ മേഘനാഥന്‍ അന്തരിച്ചു; നഷ്ടമായത് വില്ലന്‍വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറ സാന്നിധ്യമായ നടനെ

by webdesk1 on | 21-11-2024 07:33:52

Share: Share on WhatsApp Visits: 13


നടന്‍ മേഘനാഥന്‍ അന്തരിച്ചു; നഷ്ടമായത് വില്ലന്‍വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറ സാന്നിധ്യമായ നടനെ


കോഴിക്കോട്: സിനിമ, സീരിയല്‍ നടനും ബാലന്‍ കെ.നായരുടെ മകനുമായ മേഘനാഥന്‍ (60) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ നടക്കും. ശാരദാ നായരാണ് അമ്മ. ഭാര്യ സുസ്മിത, മകള്‍ പാര്‍വതി.

അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1980ല്‍ പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത അസ്ത്രം എന്ന ചിത്രത്തില്‍ സ്റ്റുഡിയോ ബോയിയെ അവതരിപ്പിച്ചാണ് മേഘനാഥന്‍ സിനിമാ രംഗത്തേയ്ക്കു പ്രവേശിച്ചത്. ചെങ്കോല്‍, ഈ പുഴയും കടന്ന്, ഒരു മറവത്തൂര്‍ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2022ല്‍ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം.

ചെന്നൈയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മേഘനാഥന്‍, കോയമ്പത്തൂരില്‍നിന്ന് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും നേടിയിരുന്നു. തുടര്‍ന്നാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. 40 കൊല്ലത്തോളം നീണ്ട അഭിനയജീവിതത്തില്‍ അന്‍പതില്‍ അധികം സിനിമകളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. ആദ്യകാലത്ത് വില്ലന്‍വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന മേഘനാഥന്‍, പില്‍ക്കാലത്ത് കാരക്ടര്‍ വേഷങ്ങളിലേക്ക് തിരിഞ്ഞിരുന്നു.


Share:

Search

Popular News
Top Trending

Leave a Comment