News Kerala

ഭര്‍ത്താവിനു തൊട്ടുപിന്നാലെ ഭാര്യ ചീഫ് സെക്രട്ടറിസ്ഥാനത്ത്; സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യം; വേണു പടിയിറങ്ങിയാല്‍ ശാരദാ അടുത്ത ചീഫ് സെക്രട്ടറി

Axenews | ഭര്‍ത്താവിനു തൊട്ടുപിന്നാലെ ഭാര്യ ചീഫ് സെക്രട്ടറിസ്ഥാനത്ത്; സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യം; വേണു പടിയിറങ്ങിയാല്‍ ശാരദാ അടുത്ത ചീഫ് സെക്രട്ടറി

by webdesk1 on | 22-08-2024 08:13:06

Share: Share on WhatsApp Visits: 34


ഭര്‍ത്താവിനു തൊട്ടുപിന്നാലെ ഭാര്യ ചീഫ് സെക്രട്ടറിസ്ഥാനത്ത്; സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യം; വേണു പടിയിറങ്ങിയാല്‍ ശാരദാ അടുത്ത ചീഫ് സെക്രട്ടറി


തിരുവനന്തപുരം: ഭര്‍ത്താവിനു പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറിസ്ഥാനത്ത്. അതും ഒരേ ദിവസം ഒരേ സമയത്ത്. ഡോ.വി. വേണു പടിയിറങ്ങുന്നതിനു പിന്നാലെ ഭാര്യ ശാരദാ മുരളീധരന്‍ സംസ്ഥാനത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയായി നിയമിതയാകും. ഭര്‍ത്താവിനു പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറിയാകുന്നു എന്ന അപൂര്‍വതയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.

ഓഗസ്റ്റ് 31-നാണ് ഡോ. വി. വേണു വിരമിക്കുന്നത്. തുടര്‍ന്ന് ഭാര്യ ശാരദാ ചീഫ് സെക്രട്ടറിയാകും. ചീഫ് സെക്രട്ടറിയായിരുന്ന വി. രാമചന്ദ്രനുശേഷം ഭാര്യ പത്മാ രാമചന്ദ്രനും ബാബു ജേക്കബിനുശേഷം ഭാര്യ ലിസി ജേക്കബും വര്‍ഷങ്ങള്‍ക്കുശേഷം ഇതേ പദവിയില്‍ എത്തിയിട്ടുണ്ട്. ആസൂത്രണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ആസൂത്രണബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുമാണ് ശാരദാ മുരളീധരന്‍.

ഇരുവരും 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരാണ്. സീനിയോരിറ്റി പരിഗണിച്ചാല്‍ മനോജ് ജോഷിയാണ് അടുത്ത ചീഫ് സെക്രട്ടറി ആകേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം കേന്ദ്രസര്‍വീസില്‍ തുടരുന്ന സാഹചര്യത്തിലാണ് ശാരദാ മുരളീധരനെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. 2025 ഏപ്രില്‍വരെ അവര്‍ ചീഫ് സെക്രട്ടറിയായി തുടരാനാകും.

തിരുവനന്തപുരം തൈക്കാട് സ്വദേശിയാണ് ശാരദാ. എന്‍ജിനിയറിങ് കോളേജ് അധ്യാപകരായിരുന്ന ഡോ. കെ.എ. മുരളീധരന്റെയും കെ.എ. ഗോമതിയുടെയും മകളാണ്. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് സ്‌കൂള്‍, തിരുവനന്തപുരം വിമന്‍സ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയിരുന്നു. 1988-ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് എം.എ.ക്കും ഒന്നാം റാങ്ക് നേടി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ പിഎച്ച്.ഡി.ക്ക് പഠിക്കുന്നതിനിടെയാണ് ഐ.എ.എസ്. പരീക്ഷയെഴുതിയത്. തദ്ദേശ, ഗ്രാമവികസനരംഗത്ത് ഒട്ടേറെ പദ്ധതികള്‍ക്ക് ചുക്കാന്‍പിടിച്ചിട്ടുള്ള അവര്‍ കുടുംബശ്രീവഴി സ്ത്രീശാക്തീകരണം, ദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങിയവ വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. മക്കള്‍: കല്യാണി, ശബരി.


Share:

Search

Popular News
Top Trending

Leave a Comment