by webdesk1 on | 28-08-2024 10:53:49
തൃശൂര്‍: മാര്‍ഗതടസം സൃഷ്ടിച്ച് മൈക്കുമായി അടുത്ത മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റി സിനിമ സ്റ്റൈലില്‍ ഡയലോഗും അടിച്ച് കാറില്‍ കയറിപ്പോയ സുരേഷ് ഗോപിക്ക് പൊല്ലാപ്പായി വീണ്ടും കേസ്. രാമനിലയത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കരയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയത്. പരാതിയില്‍ പ്രാഥമിക അന്വേഷണത്തിനാണ് തൃശൂര്‍ സിറ്റി എസിപിക്കു കമ്മിഷണര്‍ നിര്‍ദേശം നല്‍കി.
അനുവാദമില്ലാതെ മാധ്യമ പ്രവര്‍ത്തകയുടെ ശരീരത്തില്‍ കൈവച്ചതിന് തന്നെ പോലീസ് സ്‌റ്റേഷനും കോടതിയും കയറ്റിയ മാധ്യമ പ്രവര്‍ത്തകരെ സൗകര്യത്തിനൊന്ന് കൈയ്യില്‍ കിട്ടാന്‍ നോക്കിയിരുന്നത് പോലെയായിരുന്നു സുരേഷ് ഗോപിയുടെ പെരുമറ്റം. രാമനിലയത്തില്‍ നിന്ന് ഇറങ്ങിവന്ന തന്നോട് സിനിമയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്.
'ഇത് എന്റെ വഴിയാണ് എന്റെ അവകാശമാണ്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ രോഷം. ജനങ്ങള്‍ക്കറിയേണ്ട ചോദ്യമാണ് ചോദിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ സൗകര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റി അദ്ദേഹം കാറില്‍ കയറി പോകുകയും ചെയ്തു.
സംഭവത്തില്‍ കേസ് വന്നതോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും സുരേഷ് ഗോപി കേസ് കൊടുത്തു. തനിക്ക് മാര്‍ഗതടം സൃഷ്ടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സുരേഷ് ഗോപിയുടെ പരാതിയിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.