News International

ലക്ഷ്യമിട്ടത് ആയിരത്തോളം പേരെ; ഇലക്ട്രോണിക്‌സ് സ്‌ഫോടനങ്ങള്‍ ഹിസ്ബുള്ളയുടെ അടിവേര് തകര്‍ക്കാന്‍; ലെബനിനില്‍ യുദ്ധക്കളമൊരുങ്ങുന്നു

Axenews | ലക്ഷ്യമിട്ടത് ആയിരത്തോളം പേരെ; ഇലക്ട്രോണിക്‌സ് സ്‌ഫോടനങ്ങള്‍ ഹിസ്ബുള്ളയുടെ അടിവേര് തകര്‍ക്കാന്‍; ലെബനിനില്‍ യുദ്ധക്കളമൊരുങ്ങുന്നു

by webdesk1 on | 20-09-2024 08:04:52

Share: Share on WhatsApp Visits: 18


ലക്ഷ്യമിട്ടത് ആയിരത്തോളം പേരെ; ഇലക്ട്രോണിക്‌സ് സ്‌ഫോടനങ്ങള്‍ ഹിസ്ബുള്ളയുടെ അടിവേര് തകര്‍ക്കാന്‍; ലെബനിനില്‍ യുദ്ധക്കളമൊരുങ്ങുന്നു


ബെയ്‌റൂട്ട്: പേജര്‍, വോക്കിടോക്കി സ്‌ഫോടന പരമ്പരകളിലൂടെ ഇസ്രായേല്‍ ലക്ഷ്യമിട്ടത് ആയിരത്തോളം സാധാരണ ജനങ്ങളെയായിരുന്നുവെന്ന് ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ ഹസ്സന്‍ നസ്രല്ല. ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്നതിന് തൊട്ട് മുന്‍പ് ലബനനില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍ യുദ്ധ പ്രഖ്യാപനം നടത്തുകയും ചെയ്തു.

പേജറുകളിലും വോക്കി ടോക്കികളിലും സോളര്‍ ബാറ്ററികളിലും കാര്‍ ബാറ്ററികളിലുമായിരുന്നു ചൊവ്വാ ബുധന്‍ ദിവസങ്ങളിലായി പൊട്ടിത്തെറിയുണ്ടായത്. 25 പേര്‍ കൊല്ലപ്പെട്ടത്. 600ഓളം പേര്‍ക്ക് പരുക്കേറ്റു. സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സംശയകരമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ലബനന്‍ സൈന്യം നശിപ്പിച്ചു തുടങ്ങി.

സ്‌ഫോടനങ്ങള്‍ ഇസ്രയേല്‍ നടത്തിയതാണെന്നാണ് ഹസ്സന്‍ നസ്രല്ലെയുടെ ആരോപണം. നിരവധി പേജറുകള്‍ സര്‍വീസില്‍ ഉണ്ടായിരുന്നില്ല. ചിലത് സ്വിച്ച് ഓഫ് ആയിരുന്നു. മറ്റു ചിലത് വിതരണം ചെയ്തിരുന്നില്ല. അതിനാല്‍ കൂടുതല്‍ മരണങ്ങളും പരുക്കുകളും ഒഴിവായി. സ്‌ഫോടനങ്ങളിലൂടെ കൂട്ടക്കൊലയാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്.

എന്നാല്‍, ലബനനിലെ ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങളും തീവ്രവാദശേഷിയും ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചു. വര്‍ഷങ്ങളായി, ഹിസ്ബുല്ല സാധാരണക്കാരുടെ വീടുകള്‍ ആയുധപ്പുരകളാക്കുകയും അവരെ മനുഷ്യ കവചമാക്കുകയും ചെയ്യുകയാണ്. ഇതാണ് തെക്കന്‍ ലബനനെ യുദ്ധമേഖലയാക്കിയതെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ ബിഎസി കണ്‍സല്‍റ്റിങ് കെ.എഫ്.ടി എന്ന സ്ഥാപനമാണ് തയ്വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ പേരില്‍ എആര്‍ 924 എന്ന പേജറുകള്‍ നിര്‍മിച്ചത്. 2022 മേയിലാണ് ഈ കമ്പനി നിലവില്‍ വന്നത്. ട്രേഡ്മാര്‍ക്ക് ഉപയോഗിക്കാന്‍ മാത്രം അനുമതി നല്‍കിയിരുന്നതായും പേജറിന്റെ രൂപകല്‍പനയും നിര്‍മാണവും വിതരണവും പൂര്‍ണമായി ഹംഗേറിയന്‍ കമ്പനിയുടേതാണെന്നും ഗോള്‍ഡ് അപ്പോളോ വ്യക്തമാക്കിയിരുന്നു.


Share:

Search

Popular News
Top Trending

Leave a Comment