by webdesk1 on | 27-11-2024 08:23:21
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കെതിരെ പ്രതിഷേധിക്കുകയും ബാലറ്റ് പേപ്പറിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ബാലറ്റ് പേപ്പര്‍ വോട്ടിങ്ങിലേക്ക് തിരികെ പോകണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയ അതേ ദിവസം തന്നെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ആവശ്യം.
ബാലറ്റ് പേപ്പര്‍ തിരികെ വേണമെന്ന് എല്ലാവരേയും ബോധവാന്മാരാക്കാന്‍ പ്രചാരണം ആരംഭിക്കും. ഭാരത് ജോഡോ യാത്ര പോലൊരു പ്രചാരണം ഇതിനായി ആവശ്യമാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോടും ഞങ്ങള്‍ സംസാരിക്കുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ലോക്‌സഭാ കക്ഷി നേതാവ് രാഹുല്‍ ഗാന്ധിയെ വേദിയിലിരുത്തി ആയിരുന്നു ഖര്‍ഗെയുടെ പ്രസംഗം.