News Kerala

തിരച്ചില്‍ വഴിതിരിച്ചു വിടാന്‍ ശ്രമിച്ചു: മനാഫിനും ഈശ്വര്‍ മാല്‍പെയ്ക്കുമെതിരെ കേസ്; സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചരണങ്ങള്‍ നടത്തിയെന്നും ആരോപണം

Axenews | തിരച്ചില്‍ വഴിതിരിച്ചു വിടാന്‍ ശ്രമിച്ചു: മനാഫിനും ഈശ്വര്‍ മാല്‍പെയ്ക്കുമെതിരെ കേസ്; സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചരണങ്ങള്‍ നടത്തിയെന്നും ആരോപണം

by webdesk1 on | 03-10-2024 08:59:31 Last Updated by webdesk1

Share: Share on WhatsApp Visits: 46


തിരച്ചില്‍ വഴിതിരിച്ചു വിടാന്‍ ശ്രമിച്ചു: മനാഫിനും ഈശ്വര്‍ മാല്‍പെയ്ക്കുമെതിരെ കേസ്; സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചരണങ്ങള്‍ നടത്തിയെന്നും ആരോപണം


ഷിരൂര്‍: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട അര്‍ജുന് വേണ്ടി നടത്തിയ തിരച്ചില്‍ വഴി തിരിച്ചുവിടാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ലോറി ഉടമ മനാഫിനും ഈശ്വര്‍ മാല്‍പെയ്ക്കുമെതിരെ കേസെടുത്ത് കര്‍ണാടക പോലീസ്. മനാഫ് ആദ്യഘട്ടം മുതല്‍ തിരച്ചില്‍ വഴിതിരിച്ചുവിടാനാണ് ശ്രമിച്ചതെന്ന് കാര്‍വാര്‍ എസ്പി എം.നാരായണ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ മനാഫ്, ഈശ്വര്‍ മാല്‍പെ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടും എസ്പി വ്യക്തമാക്കി.

അങ്കോള പോലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇരുവരും ശ്രമിക്കുന്നത് എന്നത് ജില്ലാ ഭരണകൂടത്തിന് ബോധ്യമുണ്ടായിരുന്നു. ഔദ്യോഗിക സംവിധാനങ്ങളെ എല്ലാം നിഷേധിച്ച് കൊണ്ട് സമാന്തര തിരച്ചിലിനാണ് ശ്രമിച്ചത്. അത് ജില്ലാ ഭരണകൂടം തടഞ്ഞിരുന്നു. ഈശ്വര്‍ മാല്‍പെയ്ക്ക് അനുമതി നല്‍കാതിരുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണെന്നും എസ്പി പറഞ്ഞു.

നേരത്തെ മനാഫിനെതിരെ ഗുരുതര ആരോപണവുമായി അര്‍ജുന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. വൈകാരികത ചൂഷണം ചെയ്ത് മനാഫ് യൂട്യൂബ് ചാനലില്‍ കാഴ്ചക്കാരെ കൂട്ടുകയാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കാര്‍വാര്‍ എം.എല്‍.എയും എസ.പിയും ഇത് മനസിലാക്കി തങ്ങളോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു.

അതേസമയം കുടുംബത്തിന്റെ ആരോപണങ്ങളെല്ലാം മനാഫ്. അര്‍ജുന്റെ ചിത അടങ്ങും മുന്‍പേ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കേണ്ടിരുന്നില്ല എന്നായിരുന്നു മനാഫിന്റെ ആദ്യ പ്രതികരണം. അര്‍ജുന്റെ കുടുംബം സ്വന്തം കുടുംബം പോലെയാണ്. ആരില്‍ നിന്ന് പണം വാങ്ങിയിട്ടില്ല എന്നും യൂട്യൂബ് ചാനല്‍ തുടങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമാണ് അതില്‍ എന്താണ് തെറ്റ് എന്നും മനാഫ് ചോദിച്ചു.


Share:

Search

Popular News
Top Trending

Leave a Comment