News Kerala

പിണറായി വിജയന്റെ ക്രൈംബ്രാഞ്ചിനെ ഇങ്ങനെ വെളുപ്പിക്കാന്‍ കഴിയൂ; യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിയതിന് തെളിവില്ല; മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Axenews | പിണറായി വിജയന്റെ ക്രൈംബ്രാഞ്ചിനെ ഇങ്ങനെ വെളുപ്പിക്കാന്‍ കഴിയൂ; യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിയതിന് തെളിവില്ല; മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

by webdesk1 on | 03-10-2024 11:12:43

Share: Share on WhatsApp Visits: 12


പിണറായി വിജയന്റെ ക്രൈംബ്രാഞ്ചിനെ ഇങ്ങനെ വെളുപ്പിക്കാന്‍ കഴിയൂ; യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിയതിന് തെളിവില്ല; മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്


തിരുവനന്തപുരം: നവകേരളാ യാത്രയ്ക്കിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കം വാഹനത്തില്‍ നിന്ന് ഇറങ്ങിവന്ന് തല്ലിച്ചതയ്ക്കുന്നത് ഈ ലോകം മുഴുവന്‍ കണ്ടതാണ്. പക്ഷെ ആഭ്യന്തരമന്ത്രി പിണറായി വിജയന്റെ ക്രൈംബ്രാഞ്ചിന് മാത്രം അതൊന്നും കണ്ണില്‍പ്പെട്ടില്ല. പരാതി വ്യാജമാണെന്നും ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയതിന് തെളിവില്ലെന്നും പറഞ്ഞ് കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.

ഡിസംബറില്‍ മുഖ്യമന്ത്രിയുടെ നവകേരളാ യാത്രയ്ക്കിടയില്‍ ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനിലാണ് സംഭവം നടന്നത്. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകുമ്പോള്‍ മുദ്രാവാക്യംവിളിച്ച രണ്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിച്ചത്.

ഇതിന്റെ ദൃശ്യങ്ങള്‍ അന്ന് തന്നെ ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തകളായി വന്നിരുന്നു. എന്നാല്‍ ഗണ്‍മാന്മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച പരാതി വ്യാജമാണെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. അതുകൊണ്ട് തന്നെ കേസ് അവസാനിപ്പിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് റഫറന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.

എന്നാല്‍ ദൃശ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ പ്രവര്‍ത്തകരെ മര്‍ദിക്കുന്ന ദൃശ്യത്തില്‍ വ്യക്തമായിരുന്നു. പ്രതിഷേധിച്ചവരെ ആദ്യം സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ സമീപത്തെ കടയുടെ മുന്നിലേക്ക് പിടിച്ചു മാറ്റി. ഇതിനിടെ മുഖ്യമന്ത്രിയുടെ ബസ് കടന്നുപോവുകയും ചെയ്തു.

എന്നാല്‍ ബസിനൊപ്പം വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ കാറില്‍നിന്ന് ഇറങ്ങിവന്നശേഷമാണ് പ്രതിഷേധക്കാരെ ആക്രമിച്ചത്. ഈ സമയം അവിടെയുണ്ടായിരുന്ന പോലീസുകാര്‍ ആക്രമണം നോക്കിനില്‍ക്കുന്നതും പിന്നീട് ഇവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇവിടെനിന്ന് മാറ്റുന്നതുമായ ദൃശ്യങ്ങള്‍ മുഖ്യധാര മാധ്യമങ്ങളിലുള്‍പ്പെടെ സംപ്രേക്ഷണം ചെയ്തിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലക്കടക്കം പരിക്കേറ്റിട്ടും കേസെടുക്കാന്‍ പോലീസ് തയാറായിരുന്നില്ല. പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. എന്നാല്‍ അന്വേഷണം മുന്നോട്ട് പോയില്ല. തുടര്‍ന്ന് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമുള്‍പ്പെടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടത്.

Share:

Search

Popular News
Top Trending

Leave a Comment