by webdesk1 on | 04-10-2024 07:05:56 Last Updated by webdesk1
തിരുവനന്തപുരം: എന്‍.സി.പിയിലെ മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അവസാന വാക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര നേതൃത്വത്തിനു പോലും തര്‍ക്കം പരിഹരിക്കാന്‍ പ്രയാസപ്പെട്ടതോടെ ഒറ്റവാക്കില്‍ കാര്യങ്ങള്‍ക്ക് തീരുമാനം ഉണ്ടക്കിയിരിക്കുകയാണ് മുഖ്യമന്ത്രി. മന്ത്രി സ്ഥാനത്ത് മാറ്റം വേണ്ട എന്നും എ.കെ. ശശീന്ദ്രന്‍ മന്ത്രിയായി തന്നെ തുടരട്ടേ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. ഇതോടെ മന്ത്രി സ്ഥാനത്തെ ചൊല്ലി ഏറെ മാസങ്ങളായുള്ള എന്‍.സി.പിയുടെ തര്‍ക്കം തല്‍ക്കാലം ഒന്നടങ്ങി.
എ.കെ. ശശീന്ദ്രന് പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കാനായിരുന്നു നീക്കം. ഇതംഗീകരിച്ചില്ലെന്ന് മാത്രമല്ല, തോമസ് കെ. തോമസിന്റെ കാര്യത്തില്‍ ചില സംശയങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. അല്പം കൂടി കാത്തിരിക്കാന്‍ മുഖ്യമന്ത്രി നേതാക്കളോട് ആവശ്യപ്പെടുകയും ഉണ്ടായി. ഇതോടെ പി.സ.ി ചാക്കോയുടെയും തോമസ് കെ. തോമസിന്റെയും അവസാനവട്ട നീക്കവും പാളി.
ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കാനാണ് പാര്‍ട്ടി തീരുമാനമെന്ന് എന്‍.സി.പി നേതാക്കള്‍ ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ചാക്കോക്കും തോമസിനുമൊപ്പം ശശീന്ദ്രനും ഒപ്പമുണ്ടായിരുന്നു. പക്ഷെ തോമസ് ഉള്‍പ്പെട്ട ചില വിവാദങ്ങള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതില്‍ ചില വിശദീകരണത്തിന് തോമസ് ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതോടെ ശശീന്ദ്രന്‍ വീണ്ടും സേഫായി.
മുഖ്യമന്ത്രിയുടെ നിലപാട് ചാക്കോ ശരത് പവാറിനെ അറിയിക്കും. വൈകിയാലും മന്ത്രിമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചാക്കോയും തോമസ് കെ. തോമസും. അതേസമയം മന്ത്രി പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമായിരിക്കെ അതില്‍ മുഖ്യമന്ത്രി തടയിടുന്നതില്‍ കടുത്ത അതൃപ്തിയിലാണ് ചാക്കോ. സസ്ഥാന പ്രസിഡന്റും ദേശീയ അധ്യക്ഷനനും കൈകോര്‍ത്തിട്ടും മന്ത്രിസ്ഥാനത്ത് തുടരാനയതിന്റെ ആശ്വാസത്തിലാണ് ശശീന്ദ്രന്‍.