News Kerala

പിണറായിക്ക് പരിച ഒരുക്കി ഗോവിന്ദന്‍: പൂരം കലക്കിയത് ആര്‍.എസ്.എസ്; ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും ഗോവിന്ദന്‍

Axenews | പിണറായിക്ക് പരിച ഒരുക്കി ഗോവിന്ദന്‍: പൂരം കലക്കിയത് ആര്‍.എസ്.എസ്; ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും ഗോവിന്ദന്‍

by webdesk1 on | 04-10-2024 08:56:51 Last Updated by webdesk1

Share: Share on WhatsApp Visits: 10


പിണറായിക്ക് പരിച ഒരുക്കി ഗോവിന്ദന്‍: പൂരം കലക്കിയത് ആര്‍.എസ്.എസ്; ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും ഗോവിന്ദന്‍


തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയത് ബി.ജെ.പിക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറുമാണെന്ന് പ്രതിപക്ഷം അടക്കം ഉന്നയിച്ച കടുത്ത ആരോപണങ്ങള്‍ ശക്തമായി തന്നെ നിലനില്‍ക്കെ പൂരം അലങ്കോലമാക്കിയതിന്റെ പഴി ആര്‍.എസ്.എസിന് മേല്‍ ചാര്‍ത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എം.വി. ഗോവിന്ദന്‍ സമ്മതിച്ചു. തൃശൂരില്‍ യു.ഡി.എഫ് വോട്ട് ബി.ജെ.പിക്ക് ലഭിച്ചതാണ് വിജയത്തിനുളള പ്രധാന കാരണം. യു.ഡി.എഫിന് 86,000 വോട്ട് കുറഞ്ഞു. എന്നാല്‍ സി.പി.എമ്മിന് ലഭിക്കേണ്ടിയിരുന്ന ചില വോട്ടുകള്‍ നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്റെ ക്രിസ്ത്യന്‍ വോട്ടാണ് നഷ്ടമായത്. അത് അവര്‍ തന്നെ അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്.

പാര്‍ട്ടിയും സര്‍ക്കാരും നല്ല നിലയില്‍ മുന്നോട്ട് പോകുന്നതിനിടെ അക്രമണങ്ങള്‍ നേതൃത്വത്തിനെതിരെ ഉണ്ടാകുന്നു. അതിനായുളള പ്രചാരണത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍. ഇതിന് വലതുപക്ഷ മാധ്യമങ്ങളും സഹായിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിക്ക് നല്ല സ്ഥാനമാണുളളത്. ഇതില്ലാതാക്കാന്‍ ശ്രമം നടക്കുന്നു. ആര്‍.എസ്.എസ് ബന്ധമെന്ന പ്രചരണം ഇതിന്റെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാരിന് പിആര്‍ ഏജന്‍സി ഉണ്ടെന്ന് പ്രചാരവേല നടത്തുന്നു. സര്‍ക്കാരിന് പി.ആര്‍ സംവിധാനം ഇല്ല. മുഖ്യമന്ത്രി അത് വിശദീകരിച്ചിട്ടും സംശയമുണ്ടാക്കുന്ന പ്രചാരവേല മാധ്യമങ്ങള്‍ നടത്തുന്നുവെന്നും എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി.


Share:

Search

Popular News
Top Trending

Leave a Comment