News Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പുറത്തുവിടാത്ത 400 ഓളം പേജുകളില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍; കേസെടുക്കാന്‍ ആധാരമായ മൊഴിപ്പകര്‍പ്പുകള്‍ ഇല്ലെന്ന സര്‍ക്കാര്‍ വാദം പൊളിഞ്ഞു

Axenews | ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പുറത്തുവിടാത്ത 400 ഓളം പേജുകളില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍; കേസെടുക്കാന്‍ ആധാരമായ മൊഴിപ്പകര്‍പ്പുകള്‍ ഇല്ലെന്ന സര്‍ക്കാര്‍ വാദം പൊളിഞ്ഞു

by webdesk1 on | 05-10-2024 08:47:22 Last Updated by webdesk1

Share: Share on WhatsApp Visits: 15


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പുറത്തുവിടാത്ത 400 ഓളം പേജുകളില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍; കേസെടുക്കാന്‍ ആധാരമായ മൊഴിപ്പകര്‍പ്പുകള്‍ ഇല്ലെന്ന സര്‍ക്കാര്‍ വാദം പൊളിഞ്ഞു


കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇനിയും പുറത്തുവരാത്ത 400 ഓളം പേജില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളെന്ന് വിവരം. പ്രമുഖ താരങ്ങളുടെ പേരെടുത്ത് പറഞ്ഞിട്ടുള്ള സാക്ഷിമൊഴികളും ദുരനുഭവങ്ങളുമാണ് പേജുകളിലുള്ളത്. സ്വകാര്യത സംരക്ഷിക്കണമെന്നതിനാലാണ് ഈ പേജുകള്‍ സര്‍ക്കാര്‍ പുറത്ത് വിടാത്തത്. എന്നാല്‍ പുറത്തുവിട്ട പേജികളില്‍ തന്നെ കേസെടുക്കാന്‍ പര്യാപ്തമായ ഒട്ടേറെ പരാതികള്‍ ഉണ്ടായിട്ടും നാലരവര്‍ഷക്കാലം ഒന്നും ചെയ്യാതെ റിപ്പോര്‍ട്ടിന്മേല്‍ അടയിരിക്കുകയായിരുന്നു സര്‍ക്കാര്‍ എന്ന ആക്ഷേപമാണ് ഇപ്പോള്‍ ബലപ്പെടുന്നത്.

സാക്ഷിമൊഴികള്‍ ഇല്ലാത്തതിനാല്‍ നടപടി എടുക്കാന്‍ സാധിക്കില്ലെന്ന വാദമായിരുന്നു സര്‍ക്കാര്‍ നേരത്തെ ഉന്നയിച്ചത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖയില്‍ സാക്ഷിമൊഴികള്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക് ആധാരമായ മൊഴിപ്പകര്‍പ്പുകള്‍ സര്‍ക്കാരിന്റെ കൈവശമുണ്ടോ എന്ന ചാദ്യത്തിന് ഉണ്ട് എന്ന മറുപടിയാണ് സാംസ്‌കാരിക വകുപ്പില്‍ നിന്നും കിട്ടിയത്. മുന്‍മന്ത്രി എ.കെ. ബാലന്റെ വാദങ്ങള്‍ പൊളിക്കുന്നതാണ് സാംസ്‌കാരിക വകുപ്പിന്റെ മറുപടി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതുമായി ബന്ധപ്പെട്ട മൊഴികളും ഏതെങ്കിലും ഘട്ടത്തില്‍ പോലീസിന് കൈമാറിയിരുന്നോയെന്നും വിവരാവകാശനിയമപ്രകാരം ചോദിച്ചിരുന്നു. ഇതിന് അതേയെന്നായിരുന്നു മറുപടി. 2021 ജൂലൈയില്‍ സംസ്ഥാന വനിതാ കമ്മിഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവിക്ക് രഹസ്യരേഖയായി കത്ത് കൈമാറിയിരുന്നുവെന്ന് രേഖയില്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടില്‍ വിശദാംശങ്ങള്‍ ഇല്ലാത്തതിനാല്‍ നടപടി എടുക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ വാദം. പോലീസിന് റിപ്പോര്‍ട്ട് മാത്രമാണ് സര്‍ക്കാര്‍ കൈമാറിയതെന്നാണ് വിവരാവകാശമറുപടി വ്യക്തമാക്കുന്നത്. ഹൈക്കോടതി ഇടപെടലിന് ശേഷമാണ് അനുബന്ധ റിപ്പോര്‍ട്ടുകള്‍ ഡി.ജി.പിക്ക് കൈമാറിയതെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. രേഖകള്‍ പുറത്തുവന്നതോടെ എന്തുകൊണ്ട് സര്‍ക്കാര്‍ നാലുവര്‍ഷം റിപ്പോര്‍ട്ടിന്മേല്‍ മൗനംപാലിച്ചുവെന്ന ചോദ്യം പ്രസക്തമാവുകയാണ്. ഇതേ ചോദ്യം കോടതികള്‍ തന്നെ ഉന്നയിച്ചിരുന്നു.




Share:

Search

Popular News
Top Trending

Leave a Comment