by webdesk1 on | 05-10-2024 09:06:42
കോഴിക്കോട്: ലോറി ഉടമ മാനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറിഡ്രൈവര്‍ കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ കുടുംബാംഗങ്ങള്‍ക്കുനേരേ സാമൂഹികമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം. മതവൈരം വളര്‍ത്തുന്നരീതിയില്‍ പ്രചാരണങ്ങള്‍ നടത്തിയ ആറ് യുട്യൂബര്‍മാര്‍ക്കെതിരേയും ലോറിയുടമ മനാഫിന്റെ യുട്യൂബ് ചാനലില്‍ കമന്റിട്ട ഒട്ടേറെപ്പേര്‍ക്കെതിരേയും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി ലഭിക്കാന്‍ ഗൂഗിള്‍ കമ്പനിക്ക് കോഴിക്കോട് സൈബര്‍ പോലീസ് കത്തെഴുതി. ഇ-മെയില്‍ വിലാസം, ഫോണ്‍നമ്പറുകള്‍, ഐ.പി വിലാസങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം ഗൂഗിളില്‍നിന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോറിയുടമ മനാഫിന്റെ പേരിലും കേസെടുത്തിരുന്നെങ്കിലും അര്‍ജുന്റെ കുടുംബത്തെ ആക്ഷേപിക്കുന്ന വീഡിയോയൊന്നും ഇട്ടിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, കുടുംബം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും വീഡിയോകള്‍ ഒഴിവാക്കിയില്ലെന്നതും അതില്‍ മറ്റുള്ളവര്‍ക്ക് അധിേക്ഷപകരമായ സന്ദേശങ്ങളിടാന്‍ അവസരമുണ്ടാക്കിയെന്നതും കുറ്റമായാണ് പോലീസ് കാണുന്നത്.
അര്‍ജുന്റെ സഹോദരി കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രിയാണ് ചേവായൂര്‍ പോലീസ് കേസെടുത്തത്. സാമുദായിക സ്പര്‍ധ സൃഷ്ടിക്കുന്നതും കലാപത്തിന് സാധ്യതയൊരുക്കുന്നതുമായ സന്ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ്