by webdesk1 on | 05-10-2024 09:54:12 Last Updated by webdesk1
ന്യൂഡല്‍ഹി: 10 വര്‍ഷത്തിന് ശേഷം ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് എക്‌സിറ്റി പോള്‍. ജമ്മു കശ്മീരിലും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രീ സര്‍വേ ഫലങ്ങള്‍ പറയുന്നത്. ഇരുസംസ്ഥാനങ്ങളിലും ബിജെപിക്ക് തിരിച്ചടി ഉണ്ടാകുമെന്നും സര്‍വേ ഫലങ്ങള്‍ പറയുന്നു.
ഏതാണ്ട് എല്ലാം എക്‌സിറ്റ് പോളുകളിലും ഹരിയാനയില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിന് മുകളില്‍ സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 44 മുതല്‍ 54 വരെ സീറ്റുകള്‍ വരെയാണ് ദൈനിക് ഭാസ്‌കറിന്റെ എക്‌സിറ്റ് പോള്‍ പ്രവചനം. ബി.ജെ.പി 15 മുതല്‍ 29 സീറ്റുവരെ സ്വന്തമാക്കുമെന്നും ജെ.ജെ.പി. പൂജ്യം മുതല്‍ ഒരു സീറ്റ് വരെയും ഐ.എന്‍.എല്‍.ഡി. ഒന്ന് മുതല്‍ അഞ്ച് സീറ്റ് വരേയും മറ്റുള്ളവര്‍ നാല് മുതല്‍ 9 സീറ്റ് വരെ നേടുമെന്നും ഫലം സൂചിപ്പിക്കുന്നു.
റിപ്പബ്ലിക്ക് ടിവി മാട്രൈസ് എക്‌സിറ്റ് പോള്‍ ഫലം അനുസരിച്ച് കോണ്‍ഗ്രസ് 55 മുതല്‍ 62 സീറ്റുവരെ നേടും. ബി.ജെ.പി 18 മുതല്‍ 24 സീറ്റുവരെയും ജെ.ജെ.പി മൂന്ന് സീറ്റുകള്‍ വരേയും ഐ.എന്‍.എല്‍.ഡി. മൂന്ന് മുതല്‍ ആറ് സീറ്റ് വരേയും മറ്റുള്ളവര്‍ രണ്ട് മുതല്‍ അഞ്ച് സീറ്റ് വരേയും നേടുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം പ്രവചിക്കുന്നു.
ധ്രുവ് റിസര്‍ച്ച് എക്‌സിറ്റ് പോള്‍ ഫലം അനുസരിച്ച് കോണ്‍ഗ്രസ് 50 മുതല്‍ 64 സീറ്റുവരെ നേടും. ബിജെപി 22 മുതല്‍ 32 സീറ്റുവരെയും മറ്റുള്ളവര്‍ രണ്ട് മുതല്‍ എട്ട് സീറ്റുകള്‍വരെ നേടുമെന്നാണ് പ്രവചനം. പീപ്പിള്‍ പ്ലസിന്റെ കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസിന് 49 മുതല്‍ 61 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ബി.ജെ.പി 20 മുതല്‍ 32 സീറ്റുകള്‍ വരേയും എ.എന്‍.എല്‍.ഡി രണ്ട് മുതല്‍ മൂന്ന് സീറ്റ് വരേയും ജെ.ജെ.പി പൂജ്യം മുതല്‍ ഒരു സീറ്റ് വരേയും മറ്റുള്ളവര്‍ മൂന്ന് മുതല്‍ ഏഴ് സീറ്റുകള്‍ വരേയും നേടുമെന്നാണ് പ്രവചനം.
അതേസമയം ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് മുന്‍തൂക്കം പ്രവചിക്കുമ്പോഴും തൂക്കു സഭയ്ക്കുള്ള സാധ്യതയാണ് ചില എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം 35 മുതല്‍ 40 വരെ സീറ്റുകള്‍ നേടുമെന്നാണ് ദൈനിക് ഭാസ്‌കറിന്റെ എക്‌സിറ്റ് പോള്‍ പ്രവചനം. ബി.ജെ.പി 20 മുതല്‍ 25 സീറ്റുവരെ നേടുമെന്നും പി.ഡി.പി നാല് മുതല്‍ ഏഴ് വരെയും മറ്റുള്ളവര്‍ 12 മുതല്‍ 18 സീറ്റ് വരെയും നേടുമെന്നും ഫലം പ്രവചിക്കുന്നു.
പീപ്പിള്‍ പ്ലസിന്റെ കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് സഖ്യം 46 മുതല്‍ 50 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ബി.ജെ.പി 23 മുതല്‍ 27 സീറ്റുകള്‍ വരേയും പി.ഡി.പി ഏഴ് മുതല്‍ 11 സീറ്റ് വരേയും മറ്റുള്ളവര്‍ നാല് മുതല്‍ 10 സീറ്റുകള്‍ വരേയും നേടുമെന്നാണ് പ്രവചനം.
സീ വോട്ടര്‍ പ്രവചനം അനുസരിച്ച് കോണ്‍ഗ്രസ് സഖ്യം 40 മുതല്‍ 48 സീറ്റുകള്‍ നേടും. ബി.ജെ.പി 27 മുതല്‍ 32 സീറ്റുകള്‍ വരേയും പി.ഡി.പി ആറ് മുതല്‍ 12 സീറ്റുകള്‍ വരേയും നേടുമെന്നണ് പ്രവചനം. മറ്റുള്ളവര്‍ക്ക് ആറ് മുതല്‍ 11 വരെ സീറ്റുകളും സീ വോട്ടര്‍ പ്രവചിക്കുന്നു.
റിപ്പബ്ലിക്ക് ടിവി മാെ്രെടസ് എക്‌സിറ്റ് പോള്‍ ഫലം അനുസരിച്ച് കോണ്‍ഗ്രസ് സഖ്യം 31 മുതല്‍ 36 സീറ്റുവരെ നേടും. ബി.ജെ.പി 28 മുതല്‍ 30 സീറ്റുവരെയും പി.ഡി.പി അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍ വരേയും മറ്റുള്ളവര്‍ എട്ട് മുതല്‍ 16 സീറ്റുകള്‍ വരേും നേടുമെന്നണ് പ്രവചനം.