Views Politics

തമിഴ്‌നാട്ടിലെ ഡി.എം.കെ അല്ല, ഇത് കേരളത്തിലേത്; ലക്ഷ്യം ഇന്ത്യാ മുന്നണി; പുതിയ പാര്‍ട്ടി രൂപീകരിച്ച് അന്‍വര്‍

Axenews | തമിഴ്‌നാട്ടിലെ ഡി.എം.കെ അല്ല, ഇത് കേരളത്തിലേത്; ലക്ഷ്യം ഇന്ത്യാ മുന്നണി; പുതിയ പാര്‍ട്ടി രൂപീകരിച്ച് അന്‍വര്‍

by webdesk1 on | 05-10-2024 10:49:01 Last Updated by webdesk1

Share: Share on WhatsApp Visits: 39


തമിഴ്‌നാട്ടിലെ ഡി.എം.കെ അല്ല, ഇത് കേരളത്തിലേത്; ലക്ഷ്യം ഇന്ത്യാ മുന്നണി; പുതിയ പാര്‍ട്ടി രൂപീകരിച്ച് അന്‍വര്‍


മലപ്പുറം: ഇടതു മുന്നണിയില്‍ നിന്ന് കലഹിച്ച് ഇറങ്ങി പോന്ന പി.വി. അന്‍വര്‍ എം.എല്‍.എ പുതിയ പാര്‍ട്ടി രൂപീകരിച്ചു. തമിഴ്‌നാട്ടിലെ ഭരണ കക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) എന്ന പേരിന് സമാനമായ പേരാണ് അന്‍വറും സ്വന്തം പാര്‍ട്ടിക്ക് സ്വീകരിച്ചത്. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ). പാര്‍ട്ടിയുടെ പ്രഖ്യാപനം ഞായറാഴ്ച മഞ്ചേരിയില്‍ നടക്കും. 


തമിഴ്‌നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനം. അന്‍വര്‍ ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡി.എം.കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അന്‍വര്‍ സ്റ്റാലിനെ കണ്ടത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. 


ഡി.എം.കെയിലൂടെ ഇന്ത്യാ മുന്നണിയുടെ ഭാഗമാവുകയാണ് അന്‍വറിന്റെ ലക്ഷ്യം. ഇതിനായുള്ള അണിയറ നീക്കങ്ങള്‍ ഇതിനോടകം തന്നെ അന്‍വര്‍ സജീവമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി കൂടിയാണ് കേരളത്തില്‍ സഖ്യകക്ഷികളെ തേടാതെ തമിഴ്‌നാട്ടിലേക്ക് പോയത്. മഞ്ചേരിയില്‍ നടക്കുന്ന ചടങ്ങില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്ന് അന്‍വര്‍ പറഞ്ഞു.


Share:

Search

Popular News
Top Trending

Leave a Comment