News Kerala

ഒരു മുഴും മുന്‍പേ എറിഞ്ഞ് അന്വേഷണ സംഘം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിദ്ദിഖിന് നോട്ടീസ്; സുപ്രീം കോടതിയില്‍ നല്ലപിള്ള ചമയാന്‍ അങ്ങനെ നോക്കേണ്ടന്ന് പോലീസ്

Axenews | ഒരു മുഴും മുന്‍പേ എറിഞ്ഞ് അന്വേഷണ സംഘം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിദ്ദിഖിന് നോട്ടീസ്; സുപ്രീം കോടതിയില്‍ നല്ലപിള്ള ചമയാന്‍ അങ്ങനെ നോക്കേണ്ടന്ന് പോലീസ്

by webdesk1 on | 05-10-2024 11:43:37

Share: Share on WhatsApp Visits: 38


ഒരു മുഴും മുന്‍പേ എറിഞ്ഞ് അന്വേഷണ സംഘം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിദ്ദിഖിന് നോട്ടീസ്; സുപ്രീം കോടതിയില്‍ നല്ലപിള്ള ചമയാന്‍ അങ്ങനെ നോക്കേണ്ടന്ന് പോലീസ്


കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നാര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ നോട്ടീസ് നല്‍കി. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിനെത്തണമെന്നാണ് നിര്‍ദ്ദേശം. 


ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സിദ്ദിഖ് പോലീസിനെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് അഭിഭാഷകന്‍ മുഖേന പ്രത്യേക അന്വേഷണസംഘത്തിന് ഇ മെയില്‍ അയച്ചിരുന്നു. അതിനു പിന്നാലെയാണ് അന്വേഷണസംഘം ഇപ്പോള്‍ സിദ്ദിഖിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി അടുത്ത തവണ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുമ്പോള്‍ കേസുമായി സഹകരിക്കുന്നുണ്ടെന്ന് കാണിച്ച് ജാമ്യം നേടിയെടുക്കാനുള്ള സിദ്ദിഖിന്റെ നീക്കമാണിതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. 


അവസരം വാഗ്ദാനം ചെയ്ത് 2016ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചില സാഹചര്യത്തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 


സിദ്ദിഖിനായി പോലീസ് തിരച്ചില്‍ വ്യാപിപ്പിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു. ഇതിനിടെ സുപ്രീംകോടതിയെ സമീപിച്ച സിദ്ദിഖിന്റെ അറസ്റ്റ് രണ്ട് ആഴ്ചത്തേക്ക് തടഞ്ഞിരുന്നു. ഇതോടെയാണ് ഒളിവുജീവിതം അവസാനിപ്പിച്ച് സിദ്ദിഖ് പുറത്തുവന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണനക്കെത്തുന്ന സാഹചര്യത്തിലാണ് സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിലെത്താന്‍ ഒരുങ്ങുന്നത്.


Share:

Search

Popular News
Top Trending

Leave a Comment