Views Politics

ബി.ജെ.പിക്ക് മുഖ്യമന്ത്രി വോട്ട് മറിച്ച് കൊടുക്കുന്നു; ഗുരുതര ആരോപണവുമായി അന്‍വര്‍: തൃശൂരിലേത് പോലെ പാലക്കാടും ചേലക്കരയിലും സി.പി.എം-ബി.ജെ.പി ഡീല്‍

Axenews | ബി.ജെ.പിക്ക് മുഖ്യമന്ത്രി വോട്ട് മറിച്ച് കൊടുക്കുന്നു; ഗുരുതര ആരോപണവുമായി അന്‍വര്‍: തൃശൂരിലേത് പോലെ പാലക്കാടും ചേലക്കരയിലും സി.പി.എം-ബി.ജെ.പി ഡീല്‍

by webdesk1 on | 07-10-2024 08:11:48 Last Updated by webdesk1

Share: Share on WhatsApp Visits: 37


ബി.ജെ.പിക്ക് മുഖ്യമന്ത്രി വോട്ട് മറിച്ച് കൊടുക്കുന്നു; ഗുരുതര ആരോപണവുമായി അന്‍വര്‍: തൃശൂരിലേത് പോലെ പാലക്കാടും ചേലക്കരയിലും സി.പി.എം-ബി.ജെ.പി ഡീല്‍

 

കോഴിക്കോട്: വര്‍ഗീയ, ഫാസിസ്റ്റ് ശക്തികളോട് ഒരിക്കലും സന്ധിചേരേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും ആരോപിക്കുമ്പോഴും തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വിജയത്തിന് പിന്നില്‍ പിണറായി വിജയന്റെ ചില താല്‍പര്യങ്ങളാണെന്ന ആരോപണം കുറേക്കൂടി ശക്തമായി ഉന്നയിക്കുകയാണ് പി.വി. അന്‍വര്‍ എം.എല്‍.എ. മാത്രമല്ല. വരുന്ന ഉപതിരഞ്ഞെടുപ്പുകളിലും ഈ ഡീല്‍ ആവര്‍ത്തിക്കപ്പെടുന്നതിനുള്ള അണിയറ നീക്കങ്ങളാണ് നടക്കുന്നതെന്നും അതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അന്‍വര്‍ കടത്ത ആരോപണം ഉന്നയിക്കുന്നു.

കേരളത്തില്‍ ഒരു തരത്തിലും രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്ന അവസ്ഥയില്‍ നിന്നു ബി.ജെ.പിക്ക് ഒരു ലോക്സസഭാ സീറ്റ് സമ്മാനിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തൃശൂര്‍ പൂരം കലക്കി ബി.ജെ.പിക്ക് അവസരമൊരുക്കാന്‍ എല്ലാ പ്ലാനിങ്ങും നടത്തിയത് എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറാണെന്നും അത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മഞ്ചേരിയില്‍ തന്റെ പുതിയ സംഘടനയുടെ നയപ്രഖ്യാപന വേദിയില്‍ പ്രസംഗിക്കവേ അന്‍വര്‍ ആരോപിച്ചു.

സംസ്ഥാനത്ത് സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ വോട്ടുകച്ചവടമാണ് നടക്കുന്നത്. ഒരു തരത്തിലും സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്നു വന്നപ്പോള്‍ തൃശൂര്‍ പൂരം കലക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് അവസരമുണ്ടാക്കിക്കൊടുത്തു. രണ്ടു ദിവസം തൃശൂരില്‍ തങ്ങി എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ അതിന്റെ പ്ലാനിംഗ് നടത്തി. അതുകൊണ്ടാണ് അന്വേഷണ റിപ്പോര്‍ട്ട് അജിത്കുമാറിന് എതിരായിട്ടും അയാള്‍ക്കെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി മടിക്കുന്നത്.

സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഇനിയും വോട്ടുകച്ചവടം നടക്കും. വരുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പുകളാകും അതിന് വേദിയാകുക. പാലക്കാട് ഇരുവരും തമ്മില്‍ ഡീല്‍ ഉറപ്പിച്ചുകഴിഞ്ഞു. പാലക്കാട് സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്കു പോകും. അതിനു പകരം ചേലക്കരയില്‍ ബി.ജെ.പി സി.പി.എമ്മിനും വോട്ടുചെയ്യും. ഇതിനു നേതൃത്വം വഹിക്കുന്നതും എ.ഡി.ജി.പിയാണ്. ബി.ജെ.പിക്ക് പാര്‍ലമെന്റില്‍ ഒരു സീറ്റ് നിയമസഭയില്‍ ഒരു സീറ്റ്, ഇതാണ് എ.ഡി.ജി.പിയുടെ ഏറ്റെടുത്തിരിക്കുന്ന ലക്ഷ്യം. ഇതാണ് കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ ചിത്രമെന്നും അന്‍വര്‍ പറഞ്ഞു.

Share:

Search

Popular News
Top Trending

Leave a Comment