News India

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആണവായുധത്തിന് സമാനമായ അപകടകാരിയാക്കി വിദേശകാര്യമന്ത്രി

Axenews | ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആണവായുധത്തിന് സമാനമായ അപകടകാരിയാക്കി വിദേശകാര്യമന്ത്രി

by webdesk1 on | 07-10-2024 08:29:11

Share: Share on WhatsApp Visits: 17


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആണവായുധത്തിന് സമാനമായ അപകടകാരിയാക്കി വിദേശകാര്യമന്ത്രി


ന്യൂഡല്‍ഹി: ടെക്‌നോളജി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയെ ഏറ്റവും അപകടകാരിയായ ആണവായുധനത്തോട് സമപ്പെടുത്തിയിരിക്കുകയാണ് രാജ്യത്തെ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ആഗോള വത്കരണമാണ് എഐയുടെ ബൈപ്രോഡക്ട്. ആഗോളവല്‍കരണം നിലനില്‍ക്കുന്നിടത്ത് തൊഴില്‍ നഷ്ടം ഉള്‍പ്പടെ ഒട്ടേറെ പ്രശ്‌നങ്ങളേയാണ് നേരിടേണ്ടിവരുന്നതെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ജനസംഖ്യ, കണക്റ്റിവിറ്റി, എഐ എന്നിവ ആഗോള ക്രമത്തെ മാറ്റുമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടുത്ത നിര്‍ണയാക സംഭവമാകാന്‍ പോകുകയാണെന്നും അതിന്റെ അനന്തരഫലങ്ങള്‍ നേരിടാന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദശകത്തില്‍ ആഗോളവല്‍കരണവും ആയുധമാക്കപ്പെട്ടേക്കാം. ലോകം അതിനെക്കുറിച്ച് ജാഗ്രത പാലിക്കണം. ആഗോളവത്കരണം മൂലം വലിയതോതിലുള്ള തൊഴില്‍നഷ്ടവും മറ്റ് നിരവധി പ്രതികൂല ഫലങ്ങളും ഉണ്ടാക്കുന്നതായുള്ള പരാതികള്‍ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share:

Search

Popular News
Top Trending

Leave a Comment