News Kerala

എംടിയുടെ വീട്ടിലെ മോഷ്ടാക്കളുടെ ഉദ്ദേശം ഇതായിരുന്നോ! മോഷ്ടിച്ച പണം കൊണ്ട് വീട് നന്നാക്കി, മകളുടെ കല്യാണം നടത്തി; ഭര്‍ത്താവ് എന്ന പേരില്‍ കൃത്യത്തില്‍ പങ്കാളിയാക്കിയത് ബന്ധുവിനെ

Axenews | എംടിയുടെ വീട്ടിലെ മോഷ്ടാക്കളുടെ ഉദ്ദേശം ഇതായിരുന്നോ! മോഷ്ടിച്ച പണം കൊണ്ട് വീട് നന്നാക്കി, മകളുടെ കല്യാണം നടത്തി; ഭര്‍ത്താവ് എന്ന പേരില്‍ കൃത്യത്തില്‍ പങ്കാളിയാക്കിയത് ബന്ധുവിനെ

by webdesk1 on | 07-10-2024 01:21:30

Share: Share on WhatsApp Visits: 16


എംടിയുടെ വീട്ടിലെ മോഷ്ടാക്കളുടെ ഉദ്ദേശം ഇതായിരുന്നോ! മോഷ്ടിച്ച പണം കൊണ്ട് വീട് നന്നാക്കി, മകളുടെ കല്യാണം നടത്തി; ഭര്‍ത്താവ് എന്ന പേരില്‍ കൃത്യത്തില്‍ പങ്കാളിയാക്കിയത് ബന്ധുവിനെ


കോഴിക്കോട്: സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തി 15 ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായ സംഭവം കഴിഞ്ഞ ദിവസങ്ങളിലെ വലിയ വാര്‍ത്ത ആയിരുന്നു. ഇപ്പോഴിതാ മോഷ്ടാക്കളെ പോലീസ് പിടികൂടിയിരിക്കുകയാണ്. എംടിയുടെ വീട്ടില്‍ ജോലിക്ക് നല്‍ക്കുന്ന പാചകക്കാരി ശാന്തയാണ് മോഷണം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. ഇവര്‍ക്ക് സഹായിയായി ബന്ധു പ്രകാശനും കൂടെ ഉണ്ടായിരുന്നു. പ്രതികളുമായി തെളിവെടുപ്പിന് വീട്ടിലെത്തിയപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ പോലീസ് അമ്പരന്നത്.

വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാകും മോഷണം നടത്തിയതെന്ന് പോലീസ് ആദ്യമേ തന്നെ ഊഹിച്ചിരുന്നു. ശാന്തയെ ചോദ്യം ചെയ്തപ്പോള്‍ ഇവരുടെ മറുപടിയില്‍ പൊരുത്തക്കേടുകള്‍ തോന്നി. തുടര്‍ന്നാണ് ശാന്തയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോള്‍ മോഷ്ടിച്ച സ്വര്‍ണം വിറ്റ് വീട് നന്നാക്കിയതും മകളുടെ വിവാഹം  ആഡംബരമായി നടത്തിയതും മനസിലാക്കി.

കണക്കില്‍ അധികമായി പണം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതിനെ കുറിച്ച് പോലീസിന്റ് ആദ്യം ചോദ്യം ചെയ്യലുകളില്‍ ശാന്ത  കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. മകളുടെ വിവാഹത്തിന് എവിടെനിന്നാണ് സ്വര്‍ണം എടുത്തതെന്നു ചോദിച്ചപ്പോള്‍ മിഠായിത്തെരുവിലെ ജ്വല്ലറിയില്‍ നിന്നാണെന്നു ശാന്ത മറുപടി പറഞ്ഞു. എന്നാല്‍ ഏതു ജ്വല്ലറിയില്‍നിന്നാണെന്നു പറഞ്ഞില്ല.

ശാന്തയുടെ മകളാണ് ജ്വല്ലറിയുടെ പേരു പറഞ്ഞത്. പോലീസ് ജ്വല്ലറിയില്‍ എത്തിയപ്പോള്‍ ശാന്തയും ഭര്‍ത്താവ് സുകുമാരനുമാണു സ്വര്‍ണം വാങ്ങാന്‍ എത്തിയതെന്ന് ജ്വല്ലറിക്കാര്‍ അറിയിച്ചു. ഭര്‍ത്താവ് സുകുമാരന്‍ എന്നു പറഞ്ഞ് ബന്ധുവായ പ്രകാശനെയാണ് ജ്വല്ലറിയില്‍ കൊണ്ടുപോയതെന്നു പിന്നീട് വ്യക്തമായി. ശാന്തയുടെ ഫോണില്‍നിന്ന് ഏറ്റവും കൂടുതല്‍ തവണ വിളിച്ചിട്ടുള്ളതും പ്രകാശനെയാണ്. ഇതോടെയാണു സംശയം ബലപ്പെട്ടത്. പ്രകാശനെ പിടികൂടാന്‍ ബാലുശ്ശേരി വട്ടോളിയിലെ വീട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടാനും ശ്രമിച്ചു.

എം.ടി.വാസുദേവന്‍ നായരുടെ നടക്കാവിലെ വീട്ടില്‍നിന്നു 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരി കരുവിശ്ശേരി ശാന്തിരുത്തി വയലില്‍ ശാന്ത (48), ബന്ധു വട്ടോളി കുറിഞ്ഞിപ്പൊയിലില്‍ പ്രകാശന്‍ (44) എന്നിവരെയാണു ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ശാന്തയാണ് നാലു വര്‍ഷത്തിനിടയില്‍ പലപ്പോഴായി വീട്ടില്‍നിന്നു ആഭരണങ്ങള്‍ മോഷ്ടിച്ചത്. കഴിഞ്ഞ മാസം 22 മുതലാണ് കൂടുതല്‍ ആഭരണം കവര്‍ന്നത്. മോഷ്ടിച്ച സ്വര്‍ണം നഗരത്തിലെ മൂന്നു കടകളില്‍ പലപ്പോഴായി വില്‍ക്കാന്‍ സഹായിച്ചതിനാണു പ്രകാശന്‍ അറസ്റ്റിലായത്. ആഭരണം കണ്ടെത്തുന്നതിനായി പ്രതികളെ കോടതിയില്‍നിന്നു കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്നു റിപ്പോര്‍ട്ട് നല്‍കും.

Share:

Search

Popular News
Top Trending

Leave a Comment