by webdesk1 on | 07-10-2024 10:58:39
നിലമ്പൂര്‍: പിണറായി വിജയന്‍ അടുത്ത ടേമിലും കേരളം ഭരിക്കുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചു കൊണ്ടിരിക്കുകയേയുള്ളൂ. കമ്യൂണിസ്റ്റ് വിരുദ്ധത കേരളത്തില്‍ വേകില്ലെന്നും നിലമ്പൂരില്‍ സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കവേ വിജയരാഘവന്‍ പറഞ്ഞു.
ആരോപണങ്ങള്‍ ഉയരുമ്പോള്‍ തന്നെ നടപടി എടുക്കാന്‍ കഴിയില്ല. ആരോപണങ്ങളില്‍ തരമ്പു വാസ്തവമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ നടപടിയെടുക്കും. എന്നാല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ മാധ്യമങ്ങള്‍ക്ക് മതിയാകുന്നില്ല. റിപ്പോര്‍ട്ട് കിട്ടിയ അപ്പോള്‍ തന്നെ എ.ഡി.ജി.പിക്കെതിരെ നടപടി എടുത്തില്ലെന്നാണ് മാധ്യമങ്ങളുടെ പരാതി. അത് വായിച്ചു നോക്കാനുള്ള സമയം തരണ്ടേ.
ഒരു ആശുപത്രിയില്‍ കറണ്ട് പോയെന്നു പറഞ്ഞ് എന്തൊരു ബഹളമായിരുന്നു. എന്തൊരു കമ്യൂണിസ്റ്റ് വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. ദേശീയപാതയുടെ പണി അതിവേഗത്തില്‍ നടക്കുമ്പോഴും മഴയില്‍ കുഴി വന്ന ഒരു റോഡ് കാണിച്ച് കേരളത്തിലെ റോഡുകളുടെ അവസ്ഥ ഇതാണെന്ന് പ്രചരിപ്പിക്കുന്നു. റോഡില്‍ കുഴിയുണ്ടായാലും കുറ്റം മുഖ്യമന്ത്രിക്കാണ്.
പി. ശശിക്കെതിരെ ആരോപണങ്ങള്‍ മാത്രമാണ്. കൃത്യമായ തെളിവോടെയുള്ള ഒരു പരാതി പോലുമില്ല. എന്നാല്‍ മാധ്യമങ്ങള്‍ കടന്നാക്രമിക്കുകയാണ്. വിമര്‍ശനം ജനാധിപത്യത്തിന്റെ ഭാഗമാണ്. ഞങ്ങളെ നന്നായി വിമര്‍ശിച്ചോളൂ. പക്ഷേ നിങ്ങള്‍ക്ക് പരിക്കുണ്ടാകുന്ന രീതിയില്‍ വേണ്ട. നല്ല വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇടതുപക്ഷത്തെ തകര്‍ക്കാനായി തെറ്റുകളും കളവുകളും പ്രചരിപ്പിക്കുകയാണെന്്‌നും വിജയരാഘവന്‍ പറഞ്ഞു.
എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ വിജയരാഘവന്റെ പ്രസംഗത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പിണറായി മൂന്നാമതും മുഖ്യമന്ത്രിയാകും എന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണോ എന്ന് തുടങ്ങി വിജയരാഘവനേയും മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും കടന്നാക്രമിക്കുന്നതാണ് പ്രതികരണങ്ങളില്‍ ഓരോന്നും.